പ്രദര്‍ശനത്തില്‍ താരങ്ങളായി ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥികള്‍

കണ്ണൂര്‍: ആരും കൊതിക്കുന്ന മാലകളും പൂക്കളും പൂക്കൂടകളുമായാണ് എരഞ്ഞോളിയില്‍നിന്നുള്ള ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്‍ററിലെ കുട്ടികള്‍ പഞ്ചായത്ത് ദിനാഘോഷത്തിന്‍െറ ഭാഗമായി ഒരുക്കിയ പ്രദര്‍ശനത്തിലത്തെിയത്. മൂന്ന് പെണ്‍കുട്ടികളുള്‍പ്പെടെയുള്ള 18 അംഗ സംഘം നിര്‍മിച്ച ഫിനോയിലും സോപ്പും തുണിസഞ്ചികളുമുള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളായിരുന്നു പ്രദര്‍ശനസ്റ്റാളിലെ മുഖ്യ ആകര്‍ഷണം. 18 അംഗ സംഘത്തെ പ്രതിനിധാനംചെയ്ത് ഷീജയും ബിനോയുമാണ് പ്രദര്‍ശനത്തിനത്തെിയത്. ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതെങ്കിലും അതിന്‍െറ ആശങ്കയോ സങ്കോചമോ ഇല്ലാതെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള തിരക്കിലായിരുന്നു ഇരുവരും. പൂക്കളും പൂക്കൂടകളും നിര്‍മിക്കുന്നത് കണ്ടുനില്‍ക്കാനും നിരവധി പേരുണ്ടായിരുന്നു. ഉല്‍പന്നങ്ങള്‍ തീരുന്നതിനനുസരിച്ച് അവ വീണ്ടും നിര്‍മിച്ച് പ്രദര്‍ശിപ്പിക്കുന്ന തിരക്കിലായിരുന്നു ഇവര്‍. മൂന്ന് വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് ഇവര്‍ ഉല്‍പന്നങ്ങളുമായി വിപണിയിലേക്കത്തെിയത്. 16 വയസ്സുമുതല്‍ 39 വയസ്സുവരെയുള്ളവരാണ് സംഘത്തിലുള്ളത്. വില്‍പനയിലൂടെ ലഭിക്കുന്ന വരുമാനം വീതിച്ചെടുക്കുകയാണ് രീതി. ബഡ്സ് സ്കൂളിലെ അധ്യാപികയാണ് ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ പഠിപ്പിച്ചതെന്ന് ഇവര്‍ പറഞ്ഞു. പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാതെ മരത്തടികൊണ്ടും തുണികൊണ്ടും നിര്‍മിച്ച ഉല്‍പന്നങ്ങളുമായി പ്രദര്‍ശനത്തിനത്തെിയ ഇവര്‍ ഹരിതകേരളത്തിന്‍െറ സന്ദേശംകൂടിയാണ് സന്ദര്‍ശകര്‍ക്ക് നല്‍കിയത്. എരഞ്ഞോളി പഞ്ചായത്ത് അധികൃതരാണ് പ്രദര്‍ശനത്തിനും വില്‍പനക്കും അവസരമൊരുക്കി നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.