എസ്.കെ.എസ്.എസ്.എഫ് ജില്ല സമ്മേളനത്തിന് ഉജ്ജ്വലതുടക്കം

കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ് ജില്ല സമ്മേളനത്തിന് ഉജ്ജ്വലതുടക്കം. മദീന പാഷന്‍ എന്ന പ്രമേയത്തില്‍ സമ്മേളനനഗരിയായ കലക്ടറേറ്റ് മൈതാനിയിലെ ഹുദൈബിയയില്‍ നടക്കുന്ന സമ്മേളനത്തിന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി പി.പി. ഉമര്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തിയതോടെയാണ് തുടക്കമായത്. കണ്ണാടിപ്പറമ്പ് ഹാഷിം തങ്ങള്‍ മഖാമില്‍നിന്നുള്ള പതാകജാഥയും പുറത്തീല്‍ മഖാമില്‍നിന്നുള്ള കൊടിമരജാഥയും സെന്‍റ് മൈക്കിള്‍സ് സ്കൂള്‍ പരിസരത്ത് സംഗമിച്ച് പരേഡിന്‍െറ അകമ്പടിയോടെ സമ്മേളനനഗരിയില്‍ എത്തിയാണ് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് ‘ഫാഷിസം തകര്‍ക്കുന്നത് ഇന്ത്യയുടെ മര്‍മം’ വിഷയത്തില്‍ സെമിനാര്‍ നടത്തി. ജംഇയ്യതുല്‍ മുദിരിസീന്‍ ജില്ല സെക്രട്ടറി കെ. മുഹമ്മദ് ഷരീഫ് ബാഖവി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ യമാനി അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുല്‍ ബാഖവി മോഡറേറ്ററായി. അന്‍സാരി തില്ലങ്കേരി, റിജില്‍ മാക്കുറ്റി, വെള്ളോറ രാജന്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, ഇഖ്ബാല്‍ മുട്ടില്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് രാവിലെ ഒമ്പതിന് നടക്കുന്ന പ്രതിനിധിസമ്മേളനം അബ്ദുസ്സസലാം ദാരിമി കിണവക്കല്‍ ഉദ്ഘാടനം ചെയ്യും. ആബിദ് ഹുദവി തച്ചണ്ണ, ഓണംപിള്ളി മുഹമ്മദ് ഫൈസി, മുസ്തഫ മുണ്ടുപാറ, എം.ടി. അബൂബക്കര്‍ ദാരിമി എന്നിവര്‍ ക്ളാസിന് നേതൃത്വം നല്‍കും. വൈകീട്ട് നാലിന് തലമുറസംഗമത്തില്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടം പ്രഭാഷണം നടത്തും. തുടര്‍ന്ന് ഇശല്‍നൈറ്റ്. നാളെ വൈകീട്ട് നാലിന് സെന്‍റ് മൈക്കിള്‍സ് സ്കൂള്‍ പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. പൊതുസമ്മേളനം ജമലുലൈ്ളലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.കെ.പി. അബ്ദുസലാം മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ അഹ്മദ് തേര്‍ളായി, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, ഷഹീര്‍ പാപ്പിനിശ്ശേരി, ബഷീര്‍ അസ്അദി, മഹറൂഫ് മട്ടന്നൂര്‍, ജുനൈദ് ചാലാട്, അബ്ദുല്‍ ഷുക്കൂര്‍ ഫൈസി പുഷ്പഗിരി, സലാം പൊയനാട്, ഷൗക്കത്തലി ഉമ്മന്‍ചിറ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.