കണ്ണൂര്‍: വരള്‍ച്ചയില്‍ പച്ചപ്പിന്‍െറ സന്ദേശംനല്‍കി കണ്ണൂര്‍ പുഷ്പോത്സവത്തിന് തുടക്കമായി. കൊടുംചൂടില്‍ ചെടികളും പൂക്കളും നല്‍കുന്ന കുളിര്‍മയുള്ള ദൃശ്യങ്ങളാണ് പുഷ്പോത്സവത്തെ ആകര്‍ഷകമാക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് പൊലീസ് മൈതാനത്തെ ഉത്സവനഗരിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ പുഷ്പോത്സവം ഉദ്ഘാടനം ചെയ്തു. കൃഷിയെയും ചെടികളേയും പൂക്കളെയും കുറിച്ച് കൂടുതല്‍ അവബോധം നല്‍കുന്നതിനുള്ള ഒരുക്കംനടത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. വെള്ളം കൃഷിയിടത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ക്ളാസ് ഉണ്ടായിരിക്കും. വിവിധ ജില്ലകളില്‍നിന്നുള്ള സ്റ്റാളുകളും കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള സ്ഥാപനങ്ങള്‍ ഒരുക്കുന്ന സ്റ്റാളുകളും പുഷ്പോത്സവത്തെ ആകര്‍ഷകമാക്കുന്നു. പുഷ്പാലങ്കാരം, വെജിറ്റബിള്‍ കാര്‍വിങ്, പാചകം, പോട്ട് പെയിന്‍റിങ്, സാലഡ് അറേഞ്ച്മെന്‍റ്, മൈലാഞ്ചിയിടല്‍, പുഷ്പറാണി തുടങ്ങിയ മത്സരങ്ങളും വിവിധ ദിവസങ്ങളില്‍ നടക്കും. ചടങ്ങില്‍ ജില്ല അഗ്രി ഹോര്‍ട്ടി കള്‍ചറല്‍ സൊസൈറ്റി പ്രസിഡന്‍റ് കൂടിയായ ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബ്രോഷര്‍ പ്രകാശനം ചലച്ചിത്ര-സീരിയല്‍താരം ജയകൃഷ്ണന്‍ നിര്‍വഹിച്ചു. സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്‍റ് കെ.പി. ശ്രീധരന്‍ ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി. ജയപാലന്‍ മാസ്റ്റര്‍, ട്രഷറര്‍ വി.പി. കിരണ്‍, വൈസ് പ്രസിഡന്‍റുമാരായ ഗൗരി നമ്പ്യാര്‍, വി.കെ.വി. നമ്പ്യാര്‍, ജോ. സെക്രട്ടറിമാരായ പ്രഭ വേണുഗോപാലന്‍, എം.കെ. മൃദുല്‍ എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി സൈക്രട്ടറി ബി.പി. റൗഫ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന്, പിന്നണിഗായിക രൂപാരേവതി നയിച്ച ഗാനമേള അരങ്ങേറി. പുഷ്പോത്സവം ഫെബ്രുവരി 20ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.