കണ്ണൂര്‍ കോര്‍പറേഷന്‍ 20നകം വെളിയിട വിസര്‍ജനമുക്തമാകും

കണ്ണൂര്‍: ഈമാസം 20ഓടെ കണ്ണൂര്‍ കോര്‍പറേഷന്‍ വെളിയിട വിസര്‍ജനമുക്തമാകും. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒ.ഡി.എഫ് അവലോകനയോഗത്തിലാണ് കോര്‍പറേഷന്‍ അധികൃതര്‍ ഇക്കാര്യം ഉറപ്പുനല്‍കിയത്. കോര്‍പറേഷന്‍ പരിധിയില്‍ 137 കക്കൂസുകളാണ് ഒ.ഡി.എഫ് പദ്ധതിക്കായി നിര്‍മിക്കാനുള്ളത്. ഇതില്‍ 82 എണ്ണം പൂര്‍ത്തിയായി. ബാക്കിയുള്ള 55 കക്കൂസുകള്‍ 20ഓടെ പൂര്‍ത്തിയാക്കും. യോഗത്തില്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ല ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ വി.കെ. ദിലീപ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഗിരീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.