കണ്ണൂര്‍: ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായുള്ള ജില്ലതല മൈഗ്രന്‍റ് സ്ക്രീനിങ് മൊബൈല്‍ യൂനിറ്റിന്‍െറ പ്രവര്‍ത്തനോദ്ഘാടനം കലക്ടറേറ്റ് പരിസരത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. ഒരു ഡോക്ടര്‍, കോഓഡിനേറ്റര്‍, ലബോറട്ടറി ടെക്നീഷ്യന്‍, രണ്ടു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരാണ് സ്ക്രീനിങ് ടീമിലുള്ളത്. ടീം ജില്ലയിലുടനീളം പ്രാണിജന്യ രോഗങ്ങള്‍ക്കെതിരെ സ്ക്രീനിങ് ക്യാമ്പ്, ബോധവത്കരണം, ചികിത്സ എന്നിവ നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക്, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി. ലതീഷ്, ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. എം.കെ. ഷാജ്, ഡോ. എ.ടി. മനോജ്, ഡോ. കെ.ടി. രേഖ, ജില്ല ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. പി.എം. ജ്യോതി, ജില്ല മലേറിയ ഓഫിസര്‍ ഡോ. കെ.കെ. ഷിനി, ടെക്നിക്കല്‍ അസിസ്റ്റന്‍റ് പി. സുനില്‍ദത്തന്‍, ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ കെ.എന്‍. അജയ്, ഡെ. ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ ജോസ് ജോണ്‍, ജില്ലയിലെ ആശുപത്രി സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ല മെഡിക്കല്‍ ഓഫിസിലെ പ്രോഗ്രാം ഓഫിസര്‍മാര്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ ഏകദേശം 33,515 ഇത സംസ്ഥാനക്കാരാണു ള്ളത്. കഴിഞ്ഞവര്‍ഷം ജില്ലയില്‍ മലേറിയ മൈഗ്രന്‍റ് സ്ക്രീനിങ്ങിന്‍െറ ഭാഗമായി 312 ക്യാമ്പുകള്‍ നടത്തി. 12,480 രക്തസാമ്പിളുകള്‍ ശേഖരിച്ചു. കഴിഞ്ഞവര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 156 മലേറിയ കേസുകളില്‍ 65ഉം ഇതരസംസ്ഥാനക്കാരാണ്. ഫൈലേറിയ സ്ക്രീനിങ്ങിന്‍െറ ഭാഗമായി നടത്തിയ സര്‍വേയില്‍ 83 പോസിറ്റീവ് കേസുകളില്‍ 77 എണ്ണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇതരസംസ്ഥാനക്കാരിലാണ്. ഇതിന്‍െറ ഭാഗമായാണ് ജില്ലയില്‍ മൈഗ്രന്‍റ് സ്ക്രീനിങ് ടീം രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.