ദേശീയപാതയോരത്തെ മദ്യശാല നീക്കല്‍: പുതുച്ചേരി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മാഹി: സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ മദ്യവില്‍പന കേന്ദ്രങ്ങള്‍ ഏപ്രില്‍ ഒന്നിനകം നീക്കണമെന്ന സുപ്രീംകോടതി വിധി പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേന്ദ്രഭരണപ്രദേശമെന്ന നിലയില്‍ പുതുച്ചേരി സംസ്ഥാനത്തിന്‍െറ പ്രത്യേകസാഹചര്യം പരിഗണിച്ച് വിധിയില്‍ ഇളവുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിച്ചത്. സംസ്ഥാനത്തിന് പ്രതിവര്‍ഷം 150 കോടി രൂപയുടെ റവന്യൂനഷ്ടമാണ് മദ്യശാലകള്‍ പൂട്ടുന്നതുവഴിയുണ്ടാകുകയെന്ന് സര്‍ക്കാര്‍ ഹരജിയില്‍ ബോധിപ്പിച്ചു. സംസ്ഥാനത്തിന്‍െറ മറ്റൊരു വരുമാനമാര്‍ഗമായ ടൂറിസം മേഖലയെയും മദ്യശാലകള്‍ പൂട്ടുന്നത് ബാധിക്കും. മദ്യശാലകള്‍ ഇല്ലാതാവുന്നത് ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളുടെ വരവിനെ ബാധിക്കും. വിലകുറഞ്ഞ മദ്യം ലഭിക്കുന്ന പ്രദേശമെന്ന ആകര്‍ഷണീയതയും പുതുച്ചേരിക്കുണ്ട്. മദ്യവില്‍പന കേന്ദ്രങ്ങള്‍, ടൂറിസം മേഖല ഇവയെല്ലാമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ജീവിതപ്രശ്നവും കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് പഠന ഉപകരണങ്ങളും സൗകര്യങ്ങളും സൗജന്യമായി നല്‍കുന്നുണ്ട്. സാധാരണ ജനങ്ങള്‍ക്കായി സൗജന്യ റേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ ക്ഷേമപദ്ധതികളും സൗജന്യങ്ങളും പെന്‍ഷനുകളും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. മദ്യത്തില്‍നിന്നുള്ള വരുമാനത്തില്‍നിന്നാണ് സര്‍ക്കാര്‍ ഇതൊക്കെ നടപ്പാക്കുന്നത്. സര്‍ക്കാറിന്‍െറ വന്‍തോതിലുള്ള റവന്യൂനഷ്ടം ഇവയൊക്കെ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തിലത്തെിക്കും. വിദ്യാര്‍ഥികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും നല്‍കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇതോടെ അവസാനിക്കും. പാതയോരത്തുനിന്ന് 500 മീറ്റര്‍ ദൂരപരിധിയെന്നത് ഇത്തരം പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് 100 മീറ്ററായി കുറക്കണമെന്നും മദ്യശാലകള്‍ അടച്ചുപൂട്ടുന്ന തീയതി 2018 ഏപ്രില്‍ ഒന്നു വരെയായി നീട്ടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി രണ്ടിനാണ് സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചത്. കേസില്‍ കക്ഷികളായവരുടെയെല്ലാം വാദങ്ങള്‍ കേള്‍ക്കുന്നതിനായി ഹരജി മറ്റൊരു ദിവസത്തേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.