ബജറ്റ്; കണ്ണൂരില്‍ നാലാം പ്ളാറ്റ്ഫോമിന് അനുമതിയായി

കണ്ണൂര്‍: ഒടുവില്‍ കണ്ണൂരിലെ ട്രെയിന്‍ യാത്രക്കാരുടെ കാത്തിരിപ്പിന് അറുതിയായി. ഏറെക്കാലമായുള്ള ആവശ്യമായ നാലാം പ്ളാറ്റ്ഫോമിന് കേന്ദ്ര ബജറ്റില്‍ അനുമതി ലഭിച്ചു. നാലാം പ്ളാറ്റ്ഫോമിന് എത്ര തുകയാണ് അനുവദിക്കുകയെന്ന് അറിയാന്‍ ആഗസ്റ്റില്‍ നടക്കുന്ന ബജറ്റ് റിവ്യൂ യോഗം വരെ കാത്തിരിക്കണം. എങ്കില്‍കൂടി കണ്ണൂര്‍ റെയില്‍വേ വൃത്തങ്ങളില്‍ ഏറെ ആശ്വാസമായാണ് തീരുമാനമത്തെിയിരിക്കുന്നത്. പാലക്കാട് ഡിവിഷന്‍െറ കീഴിലുള്ള കണ്ണൂര്‍ ഏറെ വരുമാനമുള്ള സ്റ്റേഷനുകളിലൊന്നാണ്. പ്രതിദിനം 30,000ത്തിലധികം യാത്രക്കാര്‍ സ്റ്റേഷന്‍ ഉപയോഗിക്കുന്നുമുണ്ട്. മൂന്ന് പ്ളാറ്റ്ഫോമുകള്‍ മാത്രമുള്ളതിനാല്‍ റെയില്‍ ഗതാഗതം ക്രമീകരിക്കുന്നതിനും യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനുമൊക്കെ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഒരേസമയം കൂടുതല്‍ ട്രെയിനുകള്‍ എത്തുമ്പോള്‍ സ്റ്റേഷന് പരിസരത്ത് മിനിറ്റുകളോളം പിടിച്ചിടേണ്ടിവരുന്നുണ്ട്. സമയത്തിന് എത്തേണ്ട യാത്രക്കാര്‍ക്കാണ് ഇത് പ്രയാസമുണ്ടാക്കുന്നത്. സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ മറ്റ് ട്രാക്കിലേക്ക് മാറ്റുന്നതുവരെ മറ്റ് വണ്ടികള്‍ക്ക് കടന്നുപോകുന്നതിനും പ്രയാസമുണ്ട്. നിലവില്‍ മൂന്നാം പ്ളാറ്റ്ഫോമിന്‍െറ തുടര്‍ച്ചയായാണ് നാലാം പ്ളാറ്റ്ഫോം നിര്‍മിക്കുന്നതിന് ആലോചനകള്‍ നടക്കുന്നത്. അണ്ടര്‍പാസേജ് പ്രവൃത്തി പൂര്‍ത്തിയാകുകയും നാലാം പ്ളാറ്റ്ഫോം യാഥാര്‍ഥ്യമാകുകയും ചെയ്താല്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍െറ മുഖം മാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.