കോണ്‍ഗ്രസിന്‍െറ സ്ഥാനം പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു –കെ.സി. ജോസഫ്

കണ്ണൂര്‍: നേരത്തെ കോണ്‍ഗ്രസിനുണ്ടായിരുന്ന സ്ഥാനവും ഇടവും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്ന് കെ.സി. ജോസഫ് എം.എല്‍.എ. ജനകീയപ്രശ്നങ്ങളിലും മറ്റും ഇടപെട്ട് സമരരംഗത്ത് സജീവമാണ് ബി.ജെ.പി. ഇത് ഏറ്റവുംകൂടുതല്‍ ബാധിക്കുക കോണ്‍ഗ്രസിനെയാണ്. ഇതിനെ പ്രതിരോധിക്കാന്‍ താഴേതലം തൊട്ട് പ്രവര്‍ത്തകരും നേതാക്കളും സജീവമാകണം. ബൂത്ത് കമ്മിറ്റി മുതല്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ബൂത്ത് കമ്മിറ്റി രൂപവത്കരണം കേവലം ചടങ്ങായി മാറരുതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഭരണം നിശ്ചലമാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍െറ ഒറ്റയാള്‍ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. രാമകൃഷ്ണന്‍, സുമ ബാലകൃഷ്ണന്‍, വി.എ. നാരായണന്‍, ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, പ്രഫ. എ.ഡി. മുസ്തഫ, എം. നാരായണന്‍കുട്ടി, സജീവ് മാറോളി, സജീവ് ജോസഫ്, കെ.ടി. കുഞ്ഞഹമ്മദ്, മാര്‍ട്ടിന്‍ ജോര്‍ജ്, മുഹമ്മദ് ബ്ളാത്തൂര്‍, സുരേന്ദ്രന്‍ മാസ്റ്റര്‍, കെ.സി. മുഹമ്മദ് ഫൈസല്‍, പി.സി. ഷാജി എന്നിവര്‍ സംസാരിച്ചു. കെ.സി. കടമ്പൂരാന്‍, ഇ. അഹമ്മദ് എന്നിവരുടെ വിയോഗത്തില്‍ യോഗം അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.