കണ്ണൂര്‍: കാല്‍ടെക്സില്‍നിന്നും പാറക്കണ്ടിയിലെ കെട്ടിടത്തിലേക്ക് മാറ്റിയ ബിവറേജസ് കോര്‍പറേഷന്‍െറ ഒൗട്ട്ലെറ്റ്, പ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പുതന്നെ നാട്ടുകാര്‍ പൂട്ടിച്ചു. ഇന്നലെ വൈകീട്ട് പാറക്കണ്ടിയിലെ പഴയ സ്മിത ഹോട്ടലിനു പരിസരത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ദേശീയപാതകള്‍ക്കു സമീപമുള്ള മദ്യഷാപ്പുകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കാല്‍ടെക്സിലെ ബിവറേജസ് ഒൗട്ട്ലെറ്റ് പാറക്കണ്ടിയിലെ പഴയ സ്മിത ഹോട്ടലിന്‍െറ കെട്ടിടത്തിലേക്ക് മാറ്റിയത്. പഴയ ഒൗട്ട്ലെറ്റിലെ സ്റ്റോക്കുകള്‍ വില്‍പനക്കായി എത്തിക്കുകയും ചെയ്തു. മദ്യവില്‍പന ശാല തുറക്കുന്നുണ്ടെന്ന വാര്‍ത്ത പരന്നതോടെ പ്രതിഷേധവുമായി നാട്ടുകാരും മദ്യവിരുദ്ധ പ്രവര്‍ത്തകരും തടിച്ചുകൂടുകയായിരുന്നു. സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതോടെ പൊലീസ് സ്ഥലത്തത്തെി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മേയര്‍ ഇ.പി. ലത, ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, സ്ഥിരം സമിതി അധ്യക്ഷരായ ടി.ഒ. മോഹനന്‍, പി. ഇന്ദിര, കൗണ്‍സിലര്‍ രഞ്ജിത്ത് എന്നിവരും സ്ഥലത്തത്തെി. ബിവറേജസിന് വ്യാപാര ലൈസന്‍സ് അനുവദിച്ചിട്ടില്ളെന്ന് ഇവര്‍ പറഞ്ഞു. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഒൗട്ട്ലെറ്റ് മറ്റൊരിടത്തേക്ക് മാറ്റുന്നതിന് തടസ്സമില്ളെന്ന് ബിവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ വാദിച്ചു. ഇതു സംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കണമെന്നും നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പൂട്ടണമെന്നും കോര്‍പറേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ലൈസന്‍സ് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ളെന്ന് പൊലീസ് സാന്നിധ്യത്തില്‍ പിന്നീട് നടന്ന ചര്‍ച്ചയിലും തീരുമാനമായി. ഒൗട്ട്ലെറ്റ് പൂട്ടി അധികൃതര്‍ പോയതിനു ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.