ചുവരുണ്ട്, തുണിയുണ്ട്, പായയുണ്ട്... പിന്നെന്തിന് ഫ്ളക്സ്?

കണ്ണൂര്‍: മണ്ണിന് വിനയാകുന്ന ഫ്ളക്സിനെ നാട് പതിയെ കൈവെടിയുന്നു. ചുവരുകളിലും തുണിയിലും പായയിലും എഴുതിയുള്ള പ്രചാരണപ്രവര്‍ത്തനം സജീവമായതാണ് പുതുപ്രതീക്ഷയേകുന്നത്. പ്ളാസ്റ്റിക് രഹിതമാകാന്‍ ജില്ല ഭരണകൂടവും നാടും ഒത്തൊരുമിച്ച് മുന്നോട്ടുപോകുന്നത് ചുവരെഴുത്തുകാര്‍ക്കും പ്രതീക്ഷ പകരുന്നു. കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവം ഗ്രീന്‍പ്രോട്ടോകോള്‍പ്രകാരം സമ്പൂര്‍ണ പ്ളാസ്റ്റിക്രഹിതമായതോടെയാണ് ജില്ലയില്‍ പ്ളാസ്റ്റിക്കിനെതിരെ ബോധവത്കരണം ശക്തമായത്. രാഷ്ട്രീയ പാര്‍ട്ടികളും മത-സാമൂഹിക-സാംസ്കാരിക സംഘടനകളും ഇതിന് അനുകൂലമായതോടെ നാടെങ്ങും ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. അതേസമയം, ഇത് ചെലവേറിയതായതിനാല്‍ വ്യാപകസ്വീകാര്യത കൈവന്നിട്ടില്ല. കമ്പ്യൂട്ടര്‍ സെന്‍ററുകളും ഫ്ളക്സ് പ്രിന്‍റിങ് കേന്ദ്രങ്ങളും സജീവമായതോടെയാണ് പ്രചാരണങ്ങള്‍ ഹൈടെക്കായത്. കുറഞ്ഞ ചെലവില്‍ മികച്ച പ്രചാരണം എന്നത് ഫ്ളക്സിനെ മറ്റുരീതിയില്‍നിന്നു വ്യത്യസ്തമാക്കുന്നു. ചെറിയ സമയത്തിനുള്ളില്‍ ലഭിക്കുമെന്നതും ഇതിനെ ജനകീയമാക്കി. എന്നാല്‍, പോളിവിനൈല്‍ ക്ളോറൈഡ് ഉപയോഗിച്ച ഫ്ളക്സുകള്‍ പുന$ചംക്രമണംചെയ്യാന്‍ സാധ്യമല്ളെന്നും കത്തിച്ചുകളഞ്ഞാല്‍ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചെറുതല്ളെന്നും ജനങ്ങള്‍ക്ക് ബോധ്യംവന്നു കഴിഞ്ഞു. ദൂരവ്യാപകമായ ദൂഷ്യഫലങ്ങളെക്കുറിച്ച ബോധവത്കരണം കൂടിയായതോടെ മാറ്റത്തിന് നാട് സന്നദ്ധമാവുകയാ യിരുന്നു. നേരത്തേ തെരഞ്ഞെടുപ്പില്‍ ഫ്ളക്സ് നിരോധിച്ചിരുന്നുവെങ്കിലും കോടതി ഇടപെട്ട് വിലക്കു നീക്കുകയായിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചര്‍ച്ചയായപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം ഫ്ളക്സ് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വേണ്ടത്ര ഫലപ്രാപ്തിയിലത്തെിയിരുന്നില്ല. നിലവില്‍ സമ്പൂര്‍ണ ഫ്ളക്സ്രഹിത, പ്ളാസ്റ്റിക്രഹിത ജില്ലക്കായി ഭരണകൂടവും നാട്ടുകാരും ഒരുമിച്ചതോടെ പരിസ്ഥിതിപ്രവര്‍ത്തകരും സംഘടനകളും ഈ മുദ്രാവാക്യം ഏറ്റെടുക്കുകയായിരുന്നു. വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് പ്ളാസ്റ്റിക് കവറുകള്‍ ഒഴിവാക്കി പരമാവധി തുണിസഞ്ചി വിതരണംചെയ്യാനും ഹോട്ടലുകള്‍ പാത്രങ്ങളില്‍ പാര്‍സല്‍ നല്‍കാനും ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.