നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം ^സി.പി.എം

നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം -സി.പി.എം മട്ടന്നൂര്‍: നിര്‍മാണ മേഖലയിലെ രൂക്ഷമായ പ്രതിസന്ധി പരിഹരിക്കണമെന്ന് സി.പി.എം മട്ടന്നൂര്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഹരിത ട്രൈബ്യൂണലി​െൻറ ഇടപെടലുകളുടെ ഭാഗമായി തൊഴിലാളികളും കുടുംബങ്ങളും വലിയ പ്രയാസം അനുഭവിക്കുകയാണ്. മണല്‍ക്ഷാമം മുതലെടുത്ത് വന്‍കിട ക്രഷറുകള്‍ കൊള്ളലാഭം ഉണ്ടാക്കുന്നു. മാനദണ്ഡങ്ങളില്ലാതെയാണ് ക്വാറി ഉൽപന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്. ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പഴശ്ശിരാജ സ്മൃതിമന്ദിരത്തിന് സമീപം പഴശ്ശി രക്തസാക്ഷി നഗറില്‍ പൊതുസമ്മേളനത്തോടെയാണ് രണ്ടുദിവസം നടന്ന സമ്മേളനം സമാപിച്ചത്. പൊതുസമ്മേളനം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.വി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി. ശിവദാസന്‍ സംസാരിച്ചു. പി. സുരേഷ്ബാബു സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനത്തി​െൻറ പൊതുചര്‍ച്ച ബുധനാഴ്ചയും തുടര്‍ന്നു. ചര്‍ച്ചക്ക് സംസ്ഥാന കമ്മിറ്റിയംഗം ജെയിംസ് മാത്യു, ഏരിയ സെക്രട്ടറി എൻ.വി. ചന്ദ്രബാബു എന്നിവര്‍ മറുപടി പറഞ്ഞു. എം. രതീഷ്, വി. ശിവദാസൻ, ടി. കൃഷ്ണൻ, പി. പുരുഷോത്തമൻ, എം.വി. സരള, കെ.സി. മനോജ്, പി.എം. രാജന്‍ എന്നിവര്‍ സംസാരിച്ചു. 25 പേരെ ജില്ല സമ്മേളന പ്രതിനിധികളായി തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.