ആറളം ഫാമിൽ കാട്ടാനക്കൂട്ടത്തി​െൻറ സംഹാര താണ്ഡവം

കേളകം: തുടരുന്നു. ഒറ്റ രാത്രികൊണ്ട് 40തോളം കൂറ്റൻ തെങ്ങുകളാണ് ആനക്കൂട്ടം കുത്തിവീഴ്ത്തിയത്. ഓരാഴ്ചക്കിടെ ഫാമി​െൻറ ഒന്ന്, രണ്ട് ബ്ലോക്കുകളിൽനിന്നായി 140 തെങ്ങുകൾ നശിപ്പിച്ചു. കാട്ടാനയെ പ്രതിരോധിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫാം എം.ഡി ഡി.എഫ്.ഒക്കും ജില്ല കലക്ടർക്കും കത്തു നൽകി. ഫാം ഒന്നാം ബ്ലോക്കിൽ ഫാമി​െൻറ ഗോഡൗണിനോട് ചേർന്ന ഭാഗത്തെ നിറയെ കായ്ഫലമുള്ള തെങ്ങുകളാണ് നശിപ്പിച്ചവയിൽ എല്ലാം. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇതേസ്ഥലത്തുള്ള 27ഓളം തെങ്ങുകളും ആനക്കൂട്ടം കുത്തിവീഴ്ത്തിയിരുന്നു. 3500ഓളം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഫാമി​െൻറ പാലപ്പുഴ ഭാഗത്തോട് ചേർന്ന്കിടക്കുന്ന പ്രദേശമാണ് ഒന്നും രണ്ടും േബ്ലാക്ക്. രണ്ട് കൂട്ടങ്ങളായാണ് ആനകൾ ഫാമിലെ കൃഷിയിടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. വലിയ കൊമ്പൻ ഉൾപ്പെടെ മൂന്ന് ആനകളുടെ ഒരുകൂട്ടവും ആറ് ആനകളുടെ മറ്റൊരുകൂട്ടവുമാണ് ഫാമിലൂടെ കറങ്ങി നടക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. മൂന്ന് മാസത്തിനിടയിൽ 300ഓളം തെങ്ങുകൾ നശിപ്പിച്ചതായും ആനയെ പേടിച്ച് ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്നും പരാതിയിൽ പറയുന്നു. കുരങ്ങി​െൻറയും കാട്ടാനയുടെയും ശല്യംകാരണം തെങ്ങിൽ നിന്നുള്ള വരുമാനം കുറഞ്ഞുവരുകയാണ്. നേരത്തേ രാത്രികാലങ്ങളിലായിരുന്നു ആനയുടെ ആക്രമണമുണ്ടായിരുന്നത്. ഇപ്പോൾ വൈകീട്ട് അഞ്ചുമുതൽ തന്നെ ആനകൾ കൂട്ടമായി കൃഷിയിടത്തിലേക്ക് ഇറങ്ങുകയാണ്. ഫാമിനുള്ളിലെയും ആദിവാസി പുനരധിവാസ മേഖലയിലെയും പൊന്തക്കാടുകളിലാണ് പകൽ സമയങ്ങളിൽ ആനക്കൂട്ടം കഴിയുന്നത്. ഫാമിൽനിന്നും ആദിവാസി പുനരധിവാസ മേഖലയും കടന്നുവേണം ആനക്കൂട്ടത്തെ വനത്തിലുള്ളിലേക്ക് തുരത്താൻ. അതുകൊണ്ട് തന്നെ ഫാമിൽനിന്നും പുനരധിവാസ മേഖലയിലേക്ക് ആന പ്രവേശിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് വനം വകുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.