റെയിൽ​േവ ട്രാക്കിൽ മരിച്ചനിലയിൽ

പയ്യന്നൂർ: ഗൃഹനാഥനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളോറ കോയിപ്രയിലെ ചിണ്ടൻ നായരുടെ മകൻ കെ.സി. ശ്രീധരനെയാണ് (53) പയ്യന്നൂർ റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിൽ മരിച്ചനിലയിൽ കണ്ടത്. രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടത്. സ്റ്റേഷൻ മാസ്റ്റർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പൊലീസ് എത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. തളിപ്പറമ്പ് പുളിമ്പറമ്പിലെ കെ. രമണിയാണ് ഭാര്യ. മകൻ: രാഹുൽ ശ്രീധരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.