സി.വി. ബാലകൃഷ്​ണന്​ ആദരം

കാഞ്ഞങ്ങാട്: സാഹിത്യകാരൻ സി.വി. ബാലകൃഷ്ണനെ മാനവ സംസ്കൃതി കാസർകോട് ജില്ല കമ്മിറ്റി ആദരിക്കുന്നു. ഈ മാസം 29, 30 തീയതികളിൽ പടന്നക്കാട് ഗുഡ്ഷെപ്പേഡ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ആദരവിനോടനുബന്ധിച്ച് ദേശീയ സെമിനാ‌ർ, പുസ്തക പ്രകാശനം, നാടകാവിഷ്കാരം, സൗഹൃദസദസ്സ് എന്നിവ നടക്കും. 'ദിശ' എന്ന് പേരിട്ടിട്ടുള്ള പരിപാടിയുടെ ഒരുക്കം പൂർത്തിയായിട്ടുണ്ട്. 29ന് രാവിലെ 10ന് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. പി.ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. എം. മുകുന്ദൻ ആദരിക്കും. എം.എ. റഹ്മാൻ വ്യക്തിപരിചയം നടത്തും. ഡോ. ജി. ഗോപകുമാർ മുഖ്യാതിഥിയാകും. സി.വിയുടെ സർഗാത്മകതയെ അടയാളപ്പെടുത്തുന്ന ഡോ.എ.എം. ശ്രീധരൻ സമാഹരിച്ച പ്രബന്ധങ്ങളുടെ സമാഹാരമായ 'സി.വി. ബാലകൃഷ്ണൻ: എഴുത്തി​െൻറ ദിശകൾ' എന്ന പുസ്തകം കണ്ണൂർ യൂനിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്ത് പ്രകാശനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഡോ.എ.എം. ശ്രീധരൻ, എം.അസിനാർ, എ.കെ. ശശിധരൻ, രാഘവൻ കുളങ്ങര, പി.വി. രാജേഷ്, ഉണ്ണികൃഷ്ണൻ മഡിയൻ, സി.കെ. അരവിന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.