മനോനില തെറ്റിയ വയോധികക്ക്​ പിങ്ക് പ​േട്രാളിെൻറ സഹായഹസ്​തം

കണ്ണൂർ: നഗരത്തിൽ അലയുകയായിരുന്ന മേനാദൗർബല്യമുള്ള വയോധികക്ക് സ്ത്രീസുരക്ഷക്കായി പ്രവർത്തിക്കുന്ന പിങ്ക് പേട്രാളി​െൻറ സഹായമെത്തി. കാസർകോട് കുമ്പള സ്വദേശിനി സരസ്വതിയെയാണ് (63) കണ്ണൂരിലെ പിങ്ക് പേട്രാൾ െപാലീസ് കണ്ടെത്തി സുരക്ഷിതമായി ബന്ധുക്കൾക്ക് കൈമാറിയത്. കുമ്പളയിൽ മകളുടെ വീട്ടിലായിരുന്നു സരസ്വതിയുടെ താമസം. സഹോദരൻ ശെൽവരാജി​െൻറ വീട്ടിലേക്കെന്നുപറഞ്ഞ് പോയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. രണ്ടു ദിവസമായി മുനീശ്വരൻ കോവിൽ പരിസരത്ത് ഒരു സ്ത്രീ അവശനിലയിൽ കഴിയുന്ന വിവരം സന്നദ്ധപ്രവർത്തകരാണ് ടൗൺ െപാലീസിനെ അറിയിച്ചത്. വിവരം വനിത സെൽ മുഖേന പിങ്ക് പേട്രാൾ യൂനിറ്റിന് കൈമാറി. പിങ്ക് പേട്രാൾ യൂനിറ്റിലെ വനിതാ എ.എസ്.ഐ കെ. കുമാരി, സിവിൽ ഓഫിസർമാരായ സതി, സീന, സിൻഷ എന്നിവർ വ്യാഴാഴ്ച വൈകീട്ട് സരസ്വതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് മേേലചൊവ്വയിലെ അമല ഭവനിലേക്ക് മാറ്റി. ഇവിടെെവച്ച് ഭക്ഷണവും വസ്ത്രവും ശുശ്രൂഷയും നൽകിയത് പിങ്ക് പേട്രാൾ സംഘംതന്നെ. ആദ്യം പരസ്പരവിരുദ്ധമായാണ് സരസ്വതി സംസാരിച്ചിരുന്നത്. ഒടുവിൽ സ്വദേശം ഉൾെപ്പടെയുള്ള വിവരങ്ങൾ ലഭിച്ചു. വനിതാ സെൽ മേധാവി കുമ്പള െപാലീസ് സ്റ്റേഷനുമായി ബന്ധെപ്പട്ട് ബന്ധുക്കളെ കണ്ണൂരിലെത്തിക്കുകയായിരുന്നു. മകൾ ശകുന്തളയും ഇവരുടെ മകൻ വിഷ്ണുവും വെള്ളിയാഴ്ച കണ്ണൂരിലെത്തി. നടപടിക്രമങ്ങൾക്കുശേഷം പൊലീസ് സരസ്വതിയെ ബന്ധുക്കൾക്ക് കൈമാറി. വൈകീട്ടെത്ത െട്രയിനിൽ ഇവരെ നാട്ടിലേക്ക് യാത്രയാക്കാൻ പിങ്ക് പേട്രാൾ സംഘവും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.