പൊലീസ്​ പ്രവർത്തിക്കുന്നത്​ സി.പി.എമ്മി​െൻറ തീട്ടൂരപ്രകാരം ^പി. രാമകൃഷ്​ണൻ

പൊലീസ് പ്രവർത്തിക്കുന്നത് സി.പി.എമ്മി​െൻറ തീട്ടൂരപ്രകാരം -പി. രാമകൃഷ്ണൻ കണ്ണൂർ: ഡി.സി.സി ഒാഫിസ് ആക്രമിച്ച സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ ജില്ല കോൺഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ കലക്ടറേറ്റ് പടിക്കൽ സത്യഗ്രഹം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.എമ്മി​െൻറ തീട്ടൂരത്തിനനുസരിച്ചാണ് കണ്ണൂരിൽ പൊലീസ് ചലിക്കുന്നതെന്നും ഡി.സി.സി ഒാഫിസ് ആക്രമിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ആക്രമികളെ പിടികൂടാൻ പൊലീസ് തയാറാകാത്തത് ഇതി​െൻറ പ്രത്യക്ഷ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി ഓഫിസ് ആക്രമിക്കപ്പെട്ടപ്പോള്‍ സി.പി.എം ജില്ല സെക്രട്ടറിയും മറ്റും കോണ്‍ഗ്രസ് ഓഫിസ് സന്ദര്‍ശിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. പാര്‍ട്ടി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ സി.പി.എമ്മിനും പങ്കുണ്ടെന്ന് സംശയാതീതമായി വ്യക്തമാണ്. ഓഫിസ് ആക്രമിക്കുന്നതി​െൻറ ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍പോലും പൊലീസ് തയാറാകാത്തത് ഇതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ് വി.വി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ. നാരായണന്‍, സുമ ബാലകൃഷ്ണന്‍, സജീവ് ജോസഫ്, മുന്‍ ഡി.സി.സി പ്രസിഡൻറ് കെ. സുരേന്ദ്രന്‍, യു.ഡി.എഫ് ചെയര്‍മാന്‍ പ്രഫ. എ.ഡി. മുസ്തഫ, എ.പി. അബ്ദുല്ലക്കുട്ടി, മാര്‍ട്ടിൻ ജോര്‍ജ്, സോണി സെബാസ്റ്റ്യൻ, എം.പി. മുരളി, ചാക്കോ പാലക്കലോടി, മമ്പറം മാധവൻ, പി.ടി. സുഗുണന്‍, രജനീ രമാനന്ദ്, എന്‍.പി. ശ്രീധരൻ, വി.വി. ശശീന്ദ്രൻ, അജിത്ത് മാട്ടൂല്‍, ജെയ്സണ്‍ തോമസ്, പി.പി. ഷാജി, മുഹമ്മദ് ബ്ലാത്തൂർ, ടി.ഒ. മോഹനൻ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.