മതപ്രബോധകർക്ക് നേരെയുള്ള ൈകേയറ്റം അപലപനീയം -കെ.എ൯.എം കണ്ണൂർ: ഭരണഘടന പൗരന്മാ൪ക്ക് അനുവദിച്ച, ഇഷ്ടപ്പെട്ട മതം വിശ്വസിക്കാനും പ്രബോധനം നടത്താനുമുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള ൈകേയറ്റം അങ്ങേയറ്റം അപലപനീയമാണെന്ന് കെ.എ൯.എം ജില്ല സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ആദർശത്തെ ആദർശംകൊണ്ട് ചെറുക്കുന്നതിന് പകരം അക്രമംകൊണ്ട് നേരിടുന്നത് ഭീരുത്വമാണ്. ഭീകരതക്കെതിരെയും അസഹിഷ്ണുതക്കെതിരെയും പ്രബോധനം നടത്തുന്നവരെ ഭീകരവാദികളായി ചിത്രീകരിക്കുന്ന കുതന്ത്രം സമൂഹം തിരിച്ചറിയണം. അക്രമികളെ ജയിലിലടക്കുന്നതിനുപകരം ഇരകെള ജയിലിലടച്ച പൊലീസ് നടപടിയിൽ യോഗം പ്രതിഷേധിച്ചു. ജില്ല ചെയർമാൻ ഡോ. എ.എ. ബഷീർ അധ്യക്ഷത വഹിച്ചു. സി.സി. ശക്കീർ ഫാറൂഖി, കെ.എൽ.പി. ഹാരിസ്, എം. മുനീർ മാസ്റ്റർ, യാക്കൂബ് എലാങ്കോട്, കെ. മുഹമ്മദ് നജീബ്, അബ്ദുറഷീദ് ടമ്മിട്ടോൺ, അബ്ദുൽ ഖയ്യൂം പുന്നശ്ശേരി, അബ്ദുറഹ്മാൻ മാസ്റ്റർ ഉളിയിൽ, അബ്ദുലത്തീഫ് വെള്ളൂർ, കെ.കെ.പി. മഹമൂദ്, അലി ശ്രീകണ്ഠപുരം, സാദിഖ് മാട്ടൂൽ, സിദ്ദീഖ് ഗാന്ധിനഗർ, കെ. നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.