കണ്ണൂർ: സംസ്ഥാന സർക്കാറിെൻറ സമ്പൂർണ ഭവനപദ്ധതിയായ ലൈഫ് മിഷെൻറ ആദ്യഘട്ടത്തിൽ ജില്ലയിലെ നിർമാണം പാതിവഴിയിലായ അയ്യായിരത്തിലേറെ വീടുകളുടെ പണി അടുത്തവർഷം മാർച്ചിനുള്ളിൽ പൂർത്തിയാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. നവകേരളം മിഷനുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപന പ്രതിനിധികൾക്കായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും നടപ്പാക്കുന്ന വിവിധ ഭവനപദ്ധതികളിൽ നിർമാണം തുടങ്ങി പല കാരണങ്ങളാൽ നിലച്ചുപോയ വീടുകളാണ് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടമായി പൂർത്തീകരിക്കുക. ഒരു വീടിന് നാലു ലക്ഷം എന്നതോതിൽ കണക്കാക്കി നിലവിൽ അനുവദിച്ചതിെൻറ ബാക്കി തുക സർക്കാർ നൽകും. നിർമാണം പൂർത്തിയാകാത്ത വീടുകളുടെ വിവരങ്ങൾ അടങ്ങുന്ന ഡാറ്റാ ബാങ്ക് തയാറായിവരുകയാണ്. സെപ്റ്റംബർ 16നകം ഇത് പൂർത്തിയാക്കണം. അടുത്ത സാമ്പത്തികവർഷം മുതലാണ് ലൈഫ് പദ്ധതിയിൽ പുതിയ വീടുകൾ നിർമിച്ചുനൽകുക. ആദ്യഘട്ടമെന്ന നിലയിൽ ഒരു റേഷൻ കാർഡിനെ ഒറ്റ യൂനിറ്റായി പരിഗണിച്ചാണ് വീട് അനുവദിക്കുക. റേഷൻകാർഡിലെ അംഗങ്ങളിൽ ഒരാൾക്കുപോലും വാസയോഗ്യമായ വീടില്ലാത്തവർക്കാണ് വീട് ലഭിക്കുക. നഗരപ്രദേശത്തിൽ അഞ്ചും ഗ്രാമങ്ങളിൽ 25ഉം സെൻറിൽ കൂടുതൽ ഭൂമിയുള്ളവരുമാകരുത്. കുടുംബശ്രീ മുഖേന തയാറാക്കിയ പട്ടികയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ പരിശോധിച്ച് ആഗസ്റ്റ് 31ന് പുതിയ പട്ടിക പ്രസിദ്ധീകരിക്കും. ഈ പട്ടികയെക്കുറിച്ചും പരാതിയുള്ളവർക്ക് സെപ്റ്റംബർ 16ന് മുമ്പ് ജില്ല കലക്ടർക്ക് പരാതി നൽകാം. ആദ്യ അപ്പീൽ തള്ളിയതിന് തദ്ദേശസ്ഥാപനം നൽകിയ കാരണം വ്യക്തമാക്കുന്ന സാക്ഷ്യപത്രം സഹിതം വേണം രണ്ടാം അപ്പീൽ നൽകാൻ. ഇതുകൂടി പരിഗണിച്ചുള്ള പട്ടിക സെപ്റ്റംബർ 28ന് പ്രസിദ്ധീകരിക്കും. ഈ പട്ടിക ഒക്ടോബർ മൂന്നു മുതൽ 25വരെ നടക്കുന്ന ഗ്രാമസഭ അംഗീകരിക്കണം. വീടില്ലാത്തവർക്ക് വീട് നൽകുന്ന പദ്ധതി എന്നതിലപ്പുറം കുടുംബത്തിെൻറ സാമൂഹിക-സാമ്പത്തിക സുരക്ഷകൂടി ഉറപ്പാക്കുന്ന പുനരധിവാസമാണ് ലൈഫിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പദ്ധതി വിശദീകരിച്ച ദാരിദ്യ്ര ലഘൂകരണവിഭാഗം അസി. േപ്രാജക്ട് ഓഫിസർ എ.ജി. ഇന്ദിര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.