സിജി ജില്ല ചാപ്​റ്റർ ഒാഫിസ്​ ഉദ്​ഘാടനം 28ന്​

കണ്ണൂർ: വിദ്യാഭ്യാസ-സാമൂഹികപ്രവർത്തനരംഗത്ത് മാർഗദർശിയായി പ്രവർത്തിക്കുന്ന സ​െൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) കണ്ണൂർ ജില്ല ചാപ്റ്റർ ഒാഫിസ് ഉദ്ഘാടനം 28ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ സിറ്റിയിലെ മുസ്ലിം ജമാഅത്ത് കെട്ടിടത്തിൽ സജ്ജമാക്കിയ ഒാഫിസ് രാവിലെ 10ന് കണ്ണൂർ അസി. കലക്ടർ ആസിഫ് കെ. യൂസഫ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് മുഖ്യാതിഥിയാകും. തുടർന്ന് കുടുംബസംഗമം നടക്കും. റമീസ് പാറാൽ, അബ്ദുൽ വഹാബ് ഇരിക്കൂർ, കെ. മുഹമ്മദ് ഷാഫി, ഡോ. മായൻകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.