'നന്മയു​െട കണ്ണൂർ' ആൽബവുമായി 'സുലൈമാനി'​

കണ്ണൂർ: രാഷ്ട്രീയ-മത സംഘർഷങ്ങളില്ലാത്ത നാട് എന്ന സ്വപ്നം മുന്നിൽക്കണ്ട് നിർമിച്ച 'നന്മയുടെ കണ്ണൂർ' സംഗീത ആൽബം ശനിയാഴ്ച പ്രകാശനം ചെയ്യും. കണ്ണൂരിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 'സുലൈമാനി' മ്യൂസിക് ബാൻഡ് ആണ് ആൽബത്തി​െൻറ പിന്നണിയിൽ പ്രവർത്തിക്കുന്നത്. ജില്ലയുടെ പ്രകൃതിസൗന്ദര്യവും പ്രത്യേകതകളും വിളിച്ചോതുന്ന സംഗീത ആൽബത്തിൽ പൈതൃകം കാത്തുസൂക്ഷിക്കേണ്ടതി​െൻറ ആവശ്യകത വിളിേച്ചാതുന്നു. ജിജിൻ സാജ്, ജിജിൻ എടപ്പകത്തി​െൻറയും വരികൾ നിഹാദ് അസീസ് ആണ് ആലപിച്ചത്. ആൽബിൻ അഗസ്റ്റിനാണ് സംഗീതം നിർവഹിച്ചത്. അതുൽ പുരുഷോത്തമനാണ് അസി. ഡയറക്ടർ. റോയൽ ഒമേഴ്സിൽ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി. പത്മനാഭൻ സംഗീത ആൽബം പുറത്തിറക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.