മുഴപ്പിലങ്ങാട്​ ബീച്ച്​ ഫിയസ്​റ്റ 31ന്​ തുടങ്ങും

കണ്ണൂര്‍: ജെ.സി.െഎ ടെലിച്ചറി ഗോള്‍ഡന്‍ ഡ്രീംസ് സംഘടിപ്പിക്കുന്ന മുഴപ്പിലങ്ങാട് ബീച്ച് ഫിയസ്റ്റ 31ന് തുടങ്ങും. വൈകീട്ട് അഞ്ചിന് എ.എൻ. ഷംസീര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ്, ചലച്ചിത്ര അക്കാദമി അംഗം പ്രദീപ് ചൊക്ലി തുടങ്ങിയവര്‍ പങ്കെടുക്കും. ഗാനമേള, വിവിധ പ്രദര്‍ശനങ്ങള്‍, വാണിജ്യ സ്റ്റാളുകള്‍, അമ്യൂസ്‌മ​െൻറ് പാര്‍ക്ക്, ഭക്ഷ്യമേള, വിവിധ മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. ഫിയസ്റ്റ 10ന് സമാപിക്കും. വൈകീട്ട് 3.30 മുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രദര്‍ശനം. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഹരി വിശ്വജിത്ത്, ഡോ. ഹാനിഷ് ഹനീഫ, റിനിൽ മനോഹർ, എം. അഷ്കർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.