നവഭാരത പ്രതിജ്ഞയെടുത്തു

കണ്ണൂർ: ക്വിറ്റിന്ത്യാ സമരത്തി​െൻറ 75-ാം വാർഷികത്തോടനുബന്ധിച്ച് ദേശീയതലത്തിൽ നടന്ന 'സങ്കൽപ് പർവ്' പരിപാടിയുടെ ഭാഗമായി നവഭാരതസൃഷ്ടിക്കായി പ്രതിജ്ഞയെടുത്തു. 2022ഓടെ വൃത്തിയുള്ള, ദാരിദ്യ്രമുക്തമായ, അഴിമതിരഹിതമായ, നവഭാരതം കെട്ടിപ്പടുക്കുമെന്ന പ്രതിജ്ഞ കലക്ടർ മിർ മുഹമ്മദലി ചൊല്ലിക്കൊടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, സ്ഥിരംസമിതി ചെയർമാൻമാരായ കെ.പി. ജയബാലൻ മാസ്റ്റർ, വി.കെ. സുരേഷ് ബാബു, ഡി.എം.ഒ കെ. നാരായണ നായിക്, ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. നവകേരളം മിഷൻ പദ്ധതികളുടെ തുടർ പ്രവർത്തനങ്ങളെക്കുറിച്ച് ഡോ. കെ.വി. ലതീഷ് (ആർദ്രം), എ.ജി. ഇന്ദിര (ലൈഫ്), ഇ.കെ. സോമൻ (ഹരിതകേരളം) എന്നിവർ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.