കൂത്തുപറമ്പ് നഗരസഭ ബസ്​സ്​റ്റാൻഡി​െൻറ നിർമാണക്കരാർ ഒപ്പു​െവച്ചു

കൂത്തുപറമ്പ്: നിർദിഷ്ട കൂത്തുപറമ്പ് നഗരസഭ ബസ്സ്റ്റാൻഡി​െൻറ നിർമാണക്കരാർ ഒപ്പുെവച്ചു. 75 കോടിയോളം രൂപ ചെലവിൽ തിരുവനന്തപുരം ആസ്ഥാനമായുള്ള ജിറ്റ്പാക് ആണ് നിർമാണം ഏറ്റെടുത്തിട്ടുള്ളത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കും. പാറാലിൽ നഗരസഭ വിലക്കെടുത്ത 12 ഏക്കറോളം സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് സ്റ്റാൻഡ് നിർമിക്കുന്നത്. ഷോപ്പിങ് കോംപ്ലക്സിനോടൊപ്പം കോൺഫറൻസ് ഹാൾ, റസ്റ്റാറൻറുകൾ, മിനി പാർക്കുകൾ എന്നിവയും ടാക്സിവേയും നിർമിക്കും. തലശ്ശേരി--കൂർഗ് അന്തർസംസ്ഥാന പാതയോട് ചേർന്നാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ബസ്സ്റ്റാൻഡ് നിർമിക്കുന്നത്. കണ്ണൂർ-തലശ്ശേരി റോഡുകളെ ബന്ധിപ്പിച്ച് ബൈപാസ് റോഡും ബസ്സ്റ്റാൻഡി​െൻറ ഭാഗമായി നിർമിക്കുന്നുണ്ട്. 75 കോടി രൂപയുടെ പദ്ധതിയാണ് ബസ്സ്റ്റാൻഡിനായി കൂത്തുപറമ്പ് നഗരസഭ തയാറാക്കിയിട്ടുള്ളത്. ആദ്യഘട്ടമായി സർവേ നടപടി ആരംഭിച്ചു. അന്തിമ മാസ്റ്റർ പ്ലാൻ തയാറാക്കാനുള്ള നടപടികളും പുരോഗമിച്ചുവരുകയാണ്. നടപടികൾ പൂർത്തീകരിച്ച് നവംബർ ഒന്നിനുതന്നെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് നഗരസഭ ചെയർമാൻ എം. സുകുമാരൻ പറഞ്ഞു. ബസ്സ്റ്റാൻഡിനായി 10 വർഷം മുമ്പ് സ്ഥലമെടുപ്പ് നടപടി പൂർത്തീകരിച്ചിരുന്നെങ്കിലും നിലവിലുള്ള കൗൺസിൽ അധികാരത്തിൽ വന്നതോടെയാണ് പദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടി കൈക്കൊണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.