ബാലകൃഷ്ണ​െൻറ ദുരൂഹമരണം: അന്വേഷണം ക്രൈം ഡിറ്റാച്ച്മെൻറിന്​ കൈമാറി

പയ്യന്നൂർ: റിട്ട. സഹകരണ വകുപ്പ് ഉദ്യോഗസ്ഥൻ തളിപ്പറമ്പ് തൃച്ചംബരത്തെ പി. ബാലകൃഷ്ണ​െൻറ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം തൃശൂർ ക്രൈം ഡിറ്റാച്ച്മ​െൻറിനു കൈമാറി. തൃശൂർ റൂറൽ എസ്.പിയുടെ കീഴിൽ ക്രൈം ഡിറ്റാച്ച്മ​െൻറ് ഡിവൈ.എസ്.പി ഫ്രാൻസിസ് ഷെൽബിക്കാണ് അന്വേഷണ ചുമതല. മരണം സംബന്ധിച്ച് പയ്യന്നൂർ സി.ഐ എം.പി. ആസാദും സംഘവും കൊടുങ്ങല്ലൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച തെളിവുകൾ പുതിയ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറി. അന്വേഷണം എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥ​െൻറ കീഴിലാക്കണമെന്നാവശ്യപ്പെട്ട് കർമസമിതി നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കേസ് ക്രൈം ഡിറ്റാച്ച്മ​െൻറ് ഏറ്റെടുത്തത്. ബാലകൃഷ്ണ​െൻറ മരണം സംബന്ധിച്ച് കൊടുങ്ങല്ലൂർ പൊലീസ് 2011ൽ കേസെടുത്തിരുന്നുവെങ്കിലും അന്വേഷണം കാര്യക്ഷമമായില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. പയ്യന്നൂരിൽ അഭിഭാഷകയുടെ നേതൃത്വത്തിൽ സ്വത്ത് തട്ടിയെടുത്ത സംഭവം വിവാദമായതോടെയാണ് ദുരൂഹമരണം സംബന്ധിച്ച് പുനരന്വേഷണസാധ്യത തെളിഞ്ഞത്. അസുഖ ബാധിതനായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കഴിയുകയായിരുന്ന ബാലകൃഷ്ണനെ അഭിഭാഷകയും ഭർത്താവും നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിച്ച് മടങ്ങവെ കൊടുങ്ങല്ലൂരിൽ വെച്ചാണ് മരണം സംഭവിച്ചത്. ബന്ധുക്കളെ കാണിക്കാതെ ഷൊർണൂർ ശാന്തികവാടത്തിലാണ് മൃതദേഹം സംസ്കരിച്ചത്. തുടർന്ന് പ്രതികൾ ബാലകൃഷ്ണ​െൻറ നാലുകോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ തട്ടിയെടുത്തുവെന്നാണ് കേസ്. മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച്മ​െൻറ് സ്വത്തുതട്ടൽ കേസിൽ പിടിയിലായ ശൈലജയുടെയും ഭർത്താവ് കൃഷ്ണകുമാറി​െൻറയും അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.