കാസർകോട്: നൂറ്റാണ്ടുപിന്നിട്ട ജീവിതം തെയ്യംകലക്ക് വേണ്ടി ഉഴിഞ്ഞുവെച്ച കലാകാരനെ ലോക ഫോക്ലോർ ദിനത്തിലും അധികാരകേന്ദ്രങ്ങൾ അവഗണിച്ചപ്പോൾ ആദരിക്കാനെത്തിയത് നാട്ടിലെ യുവാക്കൾ. 103ാം വയസ്സിലെത്തിയിട്ടും തെയ്യച്ചുവടുകളും കരവിരുതിെൻറ പ്രാവീണ്യവും കൈവിടാത്ത ബെള്ളൂർ പഞ്ചായത്ത് നാട്ടക്കല്ലിലെ നിട്ടൂണി എന്ന തെയ്യംകലയുടെ കുലഗുരുവിന് അർഹമായ അംഗീകാരം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളോ ഫോക്ലോർ അക്കാദമിയോ തയാറായിട്ടില്ല. 16ാം വയസ്സിൽ തെയ്യക്കോലം കെട്ടിയാടിത്തുടങ്ങിയ നിട്ടൂണിക്ക് കലാസപര്യയുടെ എട്ടു പതിറ്റാണ്ടുകൾ തികച്ചിട്ടും വർഷംതോറും അക്കാദമികൾ ഏർപ്പെടുത്തുന്ന പുരസ്കാരജേതാക്കളുടെ പട്ടികയിലൊന്നിലും ഇതേവരെ ഇടംകിട്ടിയിട്ടില്ല. തുളുതെയ്യങ്ങളിൽ പ്രമാണ്യമുള്ള ധൂമാവതിക്കോലം കെട്ടിയാടുന്നതിൽ പേരുകേട്ട കലാകാരനാണ് നെട്ടൂണി. പ്രായാധിക്യത്തിെൻറ ആലസ്യങ്ങെളാന്നും പ്രകടിപ്പിക്കാത്ത ഇദ്ദേഹം പ്രദേശത്തെ തെയ്യംകെട്ട് നടക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊക്കെയും കാരണവരായി ഉണ്ടാകാറുണ്ട്. പാളത്തൊപ്പി നിർമാണത്തിൽ വിദഗ്ധനായ ഇദ്ദേഹത്തിന് മഴക്കാലത്തെ വരുമാനമാർഗവും ഇതുതന്നെ. കുദുവയിൽ പേരക്കിടാങ്ങളോടൊപ്പമാണ് നിട്ടൂണിയുടെ താമസം. കേരളത്തിെൻറ വടക്കേ അതിർത്തിയിൽ കഴിയുന്നതുകൊണ്ടാണ് പലപ്പോഴും അനർഹർ സ്വാധീനശക്തിയുപയോഗിച്ച് അംഗീകാരങ്ങൾ പിടിച്ചെടുക്കുേമ്പാഴും നിട്ടൂണിക്ക് അർഹമായ പുരസ്കാരങ്ങളോ ആനുകൂല്യങ്ങളോ ലഭിക്കാത്തതെന്ന് സാംസ്കാരിക പ്രവർത്തകനായ ബെള്ളൂരിലെ അഖിലേഷ് പറയുന്നു. ഫോക്ലോർ അക്കാദമിയിൽ അഫിലിയേറ്റ് ചെയ്ത കാസർകോട് മീഡിയ ക്ലാസിക്കൽസ് എന്ന സംഘടനയുടെ പ്രവർത്തകർ പ്രത്യേക താൽപര്യമെടുത്ത് ചൊവ്വാഴ്ച രാവിലെ നാട്ടക്കല്ല് കുദുവയിലെ വീട്ടിലെത്തി നിട്ടൂണിയെ ആദരിക്കുകയായിരുന്നു. കർണാടക സർക്കാറിെൻറ നാടൻകലാ പുരസ്കാരം നേടിയ യുവ തെയ്യംകലാകാരൻ മനുപണിക്കർ അഗൽപാടി നിട്ടൂണിയെ പൊന്നാട അണിയിച്ചു. ശ്രീകാന്ത് നെട്ടണിഗെ, അഖിലേഷ് നഗുമുഖം, നിധിൻകുമാർ ബേള, അൻവിദ് പാട്ടാളി, ബാലകൃഷ്ണൻ ബദിയഡുക്ക, അശ്വിൻയാദവ്, ഗോപാലകൃഷ്ണഭട്ട്, രവി നാട്ടക്കല്ല് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.