അറക്കൽ കൊട്ടാരത്തി​െൻറ ഭിത്തി തകർന്നു

കണ്ണൂർ സിറ്റി: ആയിക്കര അറക്കൽ കൊട്ടാരത്തി​െൻറ ഭിത്തിയുടെ ഭാഗം തകർന്നു വീണു. അറക്കൽ പള്ളിയിലേക്ക് കയറുന്ന ഇടതു ഭാഗത്തെ മതിലാണ് തകർന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ജില്ല ആശുപത്രി -സിറ്റി മെയിൻ റോഡിലാണ് വീണത്. അർധരാത്രിയിലായതിനാൽ വാഹനങ്ങളും ആൾ സഞ്ചാരവും കുറഞ്ഞത് അപകടം ഒഴിവാക്കി. രാത്രി മൂന്നുമുതൽ ആറുവരെ നിരവധി മത്സ്യത്തൊഴിലാളികൾ കാൽനടയായി ഈ വഴിയാണ് കടന്നുപോകുന്നത്. ആയിക്കര മുതൽ സിറ്റി ടൗൺ വരെ നിരവധി പഴയ കെട്ടിടങ്ങളും മതിലുകളും റോഡിലേക്ക് വീഴുമെന്ന അവസ്ഥയിലാണ്. അപകടം പതിയിരിക്കുന്ന ഇവ പൊളിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.