തലശ്ശേരി: 'ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക' എന്ന പ്രമേയത്തില്‍ ആർ.എസ്.എസ് ഭീകരതക്കെതിരേ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിെൻറ ഭാഗമായി എസ്.ഡി.പി.െഎ ജില്ല കമ്മിറ്റി തലശ്ശേരിയില്‍ പ്രതിരോധ സംഗമവും ബഹുജനറാലിയും സംഘടിപ്പിച്ചു. പ്രതിരോധ സംഗമം സംസ്ഥാന വൈസ് പ്രസിഡൻറ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. വേഷപ്രച്ഛന്നരായെത്തുന്ന സംഘപരിവാരത്തിനെതിരെ നിരന്തരം പ്രതിരോധമുയര്‍ത്തണമെന്നും ബ്രാഹ്മണ മേധാവിത്വത്തിനു കീഴില്‍ രാജ്യത്തെ അവര്‍ണര്‍ സുരക്ഷിതരാണെന്നു തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആലുവയില്‍ വിസ്ഡം പ്രവര്‍ത്തകര്‍ നല്‍കിയ ലഘുലേഖയില്‍ എന്താണ് മതനിന്ദയുള്ളതെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ബഷീര്‍ പുന്നാട് അധ്യക്ഷത വഹിച്ചു. എൻ.സി.എച്ച്.ആര്‍.ഒ കേരള ചാപ്റ്റര്‍ പ്രസിഡൻറ് വിളയോടി ശിവന്‍കുട്ടി, ജില്ല ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, പോപുലര്‍ ഫ്രണ്ട് ജില്ല സെക്രട്ടറി സി. എം. നസീര്‍, വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന ട്രഷറർ കെ.പി. സുഫീറ അലി അക്ബര്‍, കാമ്പസ് ഫ്രണ്ട് ജില്ല പ്രസിഡൻറ് ബി.കെ. മുഹ്സില്‍, എസ്.ഡി.പി.െഎ ജില്ല സെക്രട്ടറി എ.സി. ജലാലുദ്ദീന്‍ എന്നിവർ സംസാരിച്ചു. തലശ്ശേരി സ്‌റ്റേഡിയം പള്ളി പരിസരത്തു നിന്നാരംഭിച്ച റാലി പുതിയ ബസ് സ്റ്റാൻഡില്‍ സമാപിച്ചു. ജില്ല പ്രസിഡൻറ് ബഷീര്‍ പുന്നാട്, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, സംസ്ഥാന സമിതിയംഗം കെ.കെ. അബ്്ദുല്‍ ജബ്ബാര്‍, വൈസ് പ്രസിഡൻറ് സി.കെ. ഉമര്‍ മാസ്റ്റര്‍, ജില്ല സെക്രട്ടറിമാരായ പി.കെ. ഫാറൂഖ്, എ.സി. ജലാലുദ്ദീന്‍, സജീര്‍ കീച്ചേരി, ട്രഷറർ എ. ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. PHOTO എസ്ഡിപിഐ ജില്ല കമ്മിറ്റി തലശ്ശേരിയില്‍ സംഘടിപ്പിച്ച പ്രതിരോധസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.