ദുരൂഹ സാഹചര്യത്തിൽ യുവാവ്​ മരിച്ച നിലയിൽ

വീരാജ്പേട്ട: േഗാണിക്കുപ്പയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. ഗോണിക്കുപ്പ മൈസൂരമ്മ കോളനിയിലെ രമേശി​െൻറ (32) മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയത്. ഗോണിക്കുപ്പ പഞ്ചായത്ത് പ്രസിഡൻറ് സെൽവിയുടെ സഹോദരനാണ് രമേശ്. മൃതദേഹം ചളിയിൽ പൂഴ്ന്ന നിലയിലാണ്. തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ഒാേട്ടായിൽ രക്തക്കറ കണ്ടതായി പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് ബംഗളൂരുവിലുള്ള അമ്മാവ​െൻറ മകളുമായി രമേശി​െൻറ വിവാഹ നിശ്ചയം നടന്നിരുന്നു.അവിവാഹിതനാണ്. ഗോണിക്കുപ്പ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.