ട്രെയിനുകളിലും റെയിൽേവ സ്​റ്റേഷനിലും പരിശോധന; 54 പേരെ പിടികൂടി, 17,000 രൂപ പിഴയീടാക്കി

കാസർകോട്: കോഴിക്കോട് റെയിൽവേ സ്പെഷൽ മജിസ്ട്രേറ്റ് സിറ്റിങ്ങി​െൻറ ഭാഗമായി കാസർകോട് റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും റെയിൽവേ സുരക്ഷാസേന നടത്തിയ പരിശോധനയിൽ 54 പേരെ പിടികൂടി. ആകെ 17,000 രൂപ പിഴയീടാക്കി. ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്തവർ, കമ്പാർട്ട്മ​െൻറുകളിൽ അനധികൃത കച്ചവടം നടത്തിയവർ, സംവരണം ചെയ്ത കമ്പാർട്ട്മ​െൻറുകളിൽ അനധികൃതമായി യാത്ര ചെയ്തവർ, ട്രാക്ക് മുറിച്ചുകടന്നവർ എന്നിവരിൽനിന്നാണ് പിഴയീടാക്കിയത്. റെയിൽവേ സുരക്ഷാസേനയുടെ സഹായത്തോടെയായിരുന്നു പരിശോധന. എ.എസ്.െഎ രാജൻ എടയത്ത്, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ കെ. ശശി, വി.വി. സഞ്ജയ്, സിവിൽ പൊലീസ് ഒാഫിസർ കെ. ചിത്രരാജ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.