സി.എം. ഇബ്രാഹീം എതിരില്ലാതെ എം.എല്‍.സി

മംഗളൂരു: മുന്‍ കേന്ദ്ര മന്ത്രിയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനുമായ സി.എം. ഇബ്രാഹീം കര്‍ണാടക ലജിസ്ലേറ്റിവ് കൗൺസിലിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മറ്റാരും രംഗത്ത് വരാത്തതിനാല്‍ ഇബ്രാഹീമിനെ എം.എൽ.സിയായി ഐകകണ്ഠ്യേന പ്രഖ്യാപിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇദ്ദേഹം പത്രിക നല്‍കിയത്. ബി.ജെ.പിക്കാരനായ എം.എൽ.സി വിമല ഗൗഡയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ്. അടുത്ത ജൂണ്‍ വരെയാണ് കാലാവധി. 'പെണ്ണ് മൊഞ്ചത്തിയെങ്കില്‍ കെട്ടാന്‍ ആളുകള്‍ ഏറെ വരും' എന്നായിരുന്നു ഹൈകമാൻഡ് ത‍​െൻറ പേര് പ്രഖ്യാപിച്ചയുടന്‍ ഇബ്രാഹീമി‍​െൻറ പ്രതികരണം. ഒമ്പതു മാസം എനിക്ക് ധാരാളം. ഇക്കാലയളവില്‍ പലതും സംഭവിക്കും-എം.എല്‍.സിയായി പ്രഖ്യാപിച്ച ശേഷം അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഇടഞ്ഞ് ജനതാദൾ -എസിലേക്ക് മടങ്ങാനൊരുങ്ങിയ വേളയിലാണ് കര്‍ണാടക നിയമസഭ ഉപരിസഭയില്‍ അവസരം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.