വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസൻകോയ വിഭാഗം): കെ. ഹസൻകോയ വീണ്ടും ​​പ്രസിഡൻറ്​

കണ്ണൂർ: നേതൃസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻകോയ വിഭാഗം സംസ്ഥാന കൗൺസിൽ കെ. ഹസൻകോയയെ തന്നെ സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുത്തു. ഹസൻേകായ വിഭാഗം രൂപവത്കരിച്ചതിനു ശേഷമുള്ള ഭാരവാഹികൾ തന്നെയാണ് കണ്ണൂരിൽ നടന്ന കൗൺസിൽ യോഗത്തിലും തെരഞ്ഞെടുക്കപ്പെട്ടത്. തങ്ങളാണ് യഥാർഥ ഏകോപന സമിതിയെന്ന് വാദിക്കുന്ന ഹസൻകോയ വിഭാഗം ഹൈകോടതിയിൽ നൽകിയ കേസിൽ വിധിയാകുന്നതുവരെ പുതിയ ഭാരവാഹികളുള്ള കമ്മിറ്റികൾ രൂപവത്കരിക്കുന്നത് കേസിനെ ദുർബലപ്പെടുത്തുമെന്നതിനെ തുടർന്നാണ് വലിയതോതിലുള്ള തെരഞ്ഞെടുപ്പുകൾ നടത്താത്തതെന്ന് ഒരു മുതിർന്ന നേതാവ് പറഞ്ഞു. കൗൺസിൽ ഉദ്ഘാടന ചടങ്ങിൽ, തന്നെ ഇനിയും പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും ചിലർ കാലാകാലങ്ങളായി സ്ഥാനങ്ങൾ അള്ളിപ്പിടിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘടനയിൽ പിളർപ്പുണ്ടായതെന്നും ഹസൻകോയ പറഞ്ഞിരുന്നു. എന്നാൽ, പിന്നീടു നടന്ന തെരഞ്ഞെടുപ്പിൽ നിലവിലുള്ള ഭാരവാഹികൾതന്നെ തുടരാൻ തീരുമാനമാകുകയായിരുന്നു. മറ്റു ഭാരവാഹികൾ: ടി.എച്ച്. ആലിക്കുട്ടി ഹാജി (ജന. സെക്ര.), ടി.എഫ്. സെബാസ്റ്റ്യൻ, ടി.വി. ഹംസ, ജോർജ് ജോസഫ് (വൈസ് പ്രസി.), ബി. സുനിൽ കുമാർ, നിജാം ബക്ഷി (സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.