റീജയുടെ മരണം: ദുരൂഹതകൾ നീക്കണം ^സുമ ബാലകൃഷ്ണൻ

റീജയുടെ മരണം: ദുരൂഹതകൾ നീക്കണം -സുമ ബാലകൃഷ്ണൻ പെരിങ്ങത്തൂർ: പള്ളിക്കുനിക്കടുത്ത് സേട്ടുമുക്കിൽ കൊല്ലപ്പെട്ട റീജയുടെ മക്കൾക്ക് അർഹമായ ജോലി നൽകണമെന്നും കേസന്വേഷണത്തിലെ ദുരൂഹതകൾ നീക്കണമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി സുമ ബാലകൃഷ്ണൻ. റീജയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സേട്ടുമുക്കിൽ മഹിള കോൺഗ്രസ് കരിയാട് മണ്ഡലം കമ്മിറ്റി നടത്തിയ മഹിള കൂട്ടായ്മയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. മഹിള കോൺഗ്രസ് പാനൂർ ബ്ലോക്ക് പ്രസിഡൻറ് ജിഷ വള്ള്യായി അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.കെ. കൃഷ്ണകുമാരി, ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു, കോൺഗ്രസ് കരിയാട് മണ്ഡലം പ്രസിഡൻറ് വി.പി. ശങ്കരൻ, പാനൂർ നഗരസഭ കൗൺസിലർ ടി.എം. ബാബുരാജ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സി.കെ. സുമതി സ്വാഗതവും ശ്രീജ എടക്കണ്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.