കോട്ടും ഗൗണുമില്ലാതെ കാത്തിരിപ്പ്; കോടതിയിൽ പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ രോഷം

കോട്ടും ഗൗണുമില്ലാതെ കാത്തിരിപ്പ്; കോടതിയിൽ പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ രോഷം പയ്യന്നൂർ: 20 വർഷമായി കോടതിയിൽ അഭിഭാഷകയായെത്തിയ ശൈലജ മണിക്കൂേറാളം കാത്തിരുന്നു. ഒടുവിൽ കേസ് വിളിച്ചപ്പോൾ പൊലീസിനും മാധ്യമങ്ങൾക്കും കർമസമിതിക്കുമെതിരെ രോഷപ്രകടനം. ചൊവ്വാഴ്ച പൊലീസി​െൻറ കസ്റ്റഡി ഹരജി പരിഗണിക്കാനായിരുന്നു ശൈലജയെയും ഭർത്താവ് കൃഷ്ണകുമാറിനെയും കോടതിയിൽ കൊണ്ടുവന്നത്. രാവിലെ 11ന് എത്തിയെങ്കിലും വിളിച്ച് മാറ്റിയ കേസ് പരിഗണിച്ചത് ഒരു മണിക്ക് ശേഷമായിരുന്നു. ഈ സമയമത്രയും കോടതിയിൽ കാത്തിരിക്കേണ്ടിവന്നു. കേസ് വിളിച്ചപ്പോൾ പൊലീസിനെയും മാധ്യമങ്ങളെയും കർമസമിതിയെയും രൂക്ഷമായി വിമർശിച്ചു. പൊലീസ് പറയുന്നത് അതുപോലെ മാധ്യമങ്ങൾ എഴുതുകയാണ്. പൊലീസും കർമസമിതിയും മാധ്യമങ്ങളും ചേർന്ന് കെട്ടിച്ചമച്ച കേസാണിതെന്നും ഇതുമൂലം മകന് വിദ്യാലയത്തിൽ പോകാൻ സാധിക്കുന്നില്ലെന്നും ശൈലജ കോടതിയിൽ പറഞ്ഞു. രണ്ടു പ്രതികളെയും എട്ടു ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.