പുതിയതെരു: പുതിയതെരു ഓണപ്പറമ്പില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 13 കിലോ കഞ്ചാവുമായി യുവാവിനെ വളപട്ടണം എസ്.ഐ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തു. പുതിയതെരു പടിഞ്ഞാേറമൊട്ട ഫാത്തിമാബീ ക്വാർേട്ടഴ്സില്‍ കെ.പി. ഹര്‍ഷിദിനെയാണ് (28) ചൊവ്വാഴ്ച പുലര്‍ച്ചെ പിടികൂടിയത്. കാട്ടാമ്പള്ളി ഭാഗത്ത് മണല്‍കടത്ത് സംഘത്തെ നിരീക്ഷിക്കുന്നതിനിടയില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ബൈക്ക് പൊലീസ് കൈകാണിച്ച് നിര്‍ത്തിക്കുകയായിരുന്നു. ബൈക്കിന് മുന്നില്‍െവച്ച ചാക്കുകെട്ട് തുറന്ന് പരിശോധിച്ചപ്പോൾ വളമാണെന്നായിരുന്നു മറുപടി. എന്നാൽ, സംശയംതോന്നിയ പൊലീസ് വിശദപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കഞ്ചാവാണെന്ന് ബോധ്യമായത്. 500 ഗ്രാം വീതം തൂക്കംവരുന്ന 26 കെട്ടുകളായാണ് ഉണ്ടായിരുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഇയാള്‍ ബംഗളൂരുവില്‍നിന്നാണ് കഞ്ചാവെത്തിക്കുന്നതെന്ന് ചോദ്യംചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. സ്കൂൾ, കോളജ് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് വിൽപന. വളപട്ടണം സി.ഐ എം. കൃഷ്ണെൻറ നിർദേശപ്രകാരം പരിശോധന കര്‍ശമാക്കുന്നതിനിടയിലാണ് കഞ്ചാവ് പിടിയിലായത്. എ.എസ്.ഐ അനീഷ്, പ്രസാദ്, സിവിൽ പൊലീസ് ഒാഫിസർമാരായ സിനോബ്, ശ്രീകുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.