ഫോക്​ലോർ ദിനാചരണം

കൂത്തുപറമ്പ്: ഫോക്ലോർ ദിനാചരണത്തി​െൻറ ഭാഗമായി കൂത്തുപറമ്പ് യു.പി സ്കൂളിൽ ആദരവ് പരിപാടി സംഘടിപ്പിച്ചു. 'പച്ചോലതുച്ചം' എന്ന പരിപാടിയുടെ ഭാഗമായി ഓലകൊണ്ടുള്ള നിരവധി ഉൽപന്നങ്ങൾ കുട്ടികൾ നിർമിച്ചു. മുതിർന്നവരുടെ സഹായത്തോടെ 20ഓളം ഉൽപന്നങ്ങളാണ് നിർമിച്ചത്. കാർഷികാവശ്യത്തിനുള്ള ഉപകരണങ്ങളോടൊപ്പം ഗാർഹിക ഉൽപന്നങ്ങളും കളിക്കോപ്പുകളുമാണ് ഉണ്ടാക്കിയത്. ഓണക്കാലത്ത് പൂശേഖരിക്കാൻ ഉപയോഗിക്കുന്ന കൊമ്മ, കളിപ്പാട്ടങ്ങളായ കണ്ണട, വാച്ച്, ആട്ട, പീപ്പി എന്നിവയും കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന വല്ലം, കൊട്ട, അടിക്കൊട്ട എന്നിവയുമാണ് നിർമിച്ചത്. കലാമണ്ഡലം മഹേന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ. ഗീത അധ്യക്ഷത വഹിച്ചു. അജയൻ കണ്ടേരി, പി. ചന്ദ്രിക, വി.കെ. മിനി, കെ. സജിത തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.