മോദിഭരണത്തിൽ ജനം ദുരിതമനുഭവിക്കുന്നു- -രാജ്മോഹൻ ഉണ്ണിത്താൻ മാഹി: കോർപറേറ്റുകളുടെയും ഇവൻറ് മാനേജ്മെൻറിെൻറയും വെട്ടിൽവീണ ജനം മോദിഭരണത്തിൻ കീഴിൽ ദുരിതമനുഭവിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ. ന്യൂ മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ 'വർഗീയ ഫാഷിസത്തിനെതിരെ മാനവീയം' ന്യൂ മാഹി ടൗണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറും മോദിയും കോൺഗ്രസ്മുക്ത ഭാരതത്തിന് കോടികളാണ് ചെലവിടുന്നത്. സി.പി.എം എപ്പോഴും വാകൊണ്ടുമാത്രമാണ് സംഘ്പരിവാറിനെ എതിർക്കുന്നത്. കൈയിലുള്ള അധികാരം ഉപയോഗിച്ച് സംഘ്പരിവാറിനെ എതിർക്കാൻ ഇരട്ടച്ചങ്കന് സാധിക്കുന്നില്ല. ഗവർണറെ ഉപയോഗിച്ച് വിരട്ടുമ്പോൾ അതിനെതിരെ പ്രതികരിക്കാൻപോലും സി.പി.എമ്മിനാകുന്നില്ലെന്നത് അപമാനകരമാണെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. അഡ്വ. സി.ടി. സജിത്ത്, അഡ്വ. പി.കെ. രവീന്ദ്രൻ, കെ. വിജയകൃഷ്ണൻ, എൻ.കെ. പ്രേമൻ, സി.ആർ. റസാഖ്, സാജിത്ത് പെരിങ്ങാടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.