മന്ത്രിയുടെ രാജിക്കായി യു.ഡി.എഫ് പ്രകടനം

കണ്ണൂർ: ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തിവരുന്ന അനിശ്ചിതകാല ഉപവാസസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യു.ഡി.എഫ് കണ്ണൂര്‍ നിയോജകമണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിന് സുരേഷ് ബാബു എളയാവൂര്‍, എം.പി. മുഹമ്മദലി, മുണ്ടേരി ഗംഗാധരന്‍, അബ്ദുൽ കരീം ചേലേരി, കെ.പി. പ്രശാന്ത്, പി.എ. തങ്ങള്‍, അഡ്വ. മനോജ് കുമാര്‍, രാജീവന്‍ എളയാവൂര്‍, പി.എ. ഹരി, ടി.കെ. പവിത്രന്‍, എം. ഉഷ, രതി, പാർഥന്‍ ചങ്ങാട്ട്, പ്രകാശന്‍ കട്ടേരി, മുഹമ്മദലി കടലായി, അബ്ദുൽ റസാഖ്, വി.കെ. അജിത, സത്യനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.