സെൻട്രൽ ജയിലിലേത് മികച്ച പഠനാന്തരീക്ഷം ^ഡോ. പി.എസ്​. ശ്രീകല

സെൻട്രൽ ജയിലിലേത് മികച്ച പഠനാന്തരീക്ഷം -ഡോ. പി.എസ്. ശ്രീകല കണ്ണൂർ: സെൻട്രൽ ജയിലിലുള്ളത് മികച്ച പഠനാന്തരീക്ഷമാണെന്നും എല്ലാ അന്തേവാസികളും ഈ സാഹചര്യം പഠനത്തിനായി പ്രയോജനപ്പെടുത്തണമെന്നും സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല. കണ്ണൂർ സെൻട്രൽ ജയിലിൽ സാക്ഷരതാമിഷ​െൻറ തുല്യതാ പഠിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മൂല്യമേറിയ പല പുസ്തകങ്ങളും എഴുതപ്പെട്ടത് ജയിലിൽവെച്ചാണ്. പലരും സാഹചര്യങ്ങൾകൊണ്ട് കുറ്റവാളികളാവേണ്ടിവരുന്നു എന്നിരിക്കെ പരമാവധി പഠനത്തിനായി പ്രയോജനപ്പെടുത്തി ഒരു പുതിയ മനുഷ്യനായി ജയിലിന് പുറത്തേക്കിറങ്ങാൻ സാധിക്കണമെന്നും അവർ പറഞ്ഞു. സെൻട്രൽ ജയിൽ സൂപ്രണ്ട് നിർമലാനന്ദൻ നായർ, സാക്ഷരതാമിഷൻ ജില്ല കോഓഡിനേറ്റർ ഷാജുജോൺ, അസി. കോഒാഡിനേറ്റർ എം. മുഹമ്മദ് ബഷീർ, ജയിൽ വെൽെഫയർ ഓഫിസർ സന്തോഷ്, വി.ആർ.വി. ഏഴോം, ആർ. രമേശ്നാഥ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.