ഓണം-ബക്രീദ് മേള പയ്യന്നൂർ: പയ്യന്നൂർ നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ നടത്തുന്ന ഓണം-ബക്രീദ് വിപണനമേള 25 മുതൽ അടുത്തമാസം മൂന്നുവരെ പുതിയ ബസ്സ്റ്റാൻഡിനുസമീപം സ്റ്റേഡിയത്തിൽ നടക്കുമെന്ന് നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ വാർത്തസമ്മേളത്തിൽ അറിയിച്ചു. കൈത്തറി, ഖാദി, കുടുംബശ്രീ ഉൽപന്നങ്ങൾ, ചെറുകിട, ഗ്രാമ വ്യവസായ, പരമ്പരാഗത വ്യവസായ ഉൽപന്നങ്ങൾ, എം.എസ്.എം.ഇ, പി.എം.ഇ.ജി.പി, പ്രകൃതിജീവന ഉൽപന്നങ്ങൾ എന്നിവ മേളയിൽ ലഭ്യമാകും. കൂടാതെ കേരള ഹോർട്ടികോപ്സിെൻറ പച്ചക്കറി സ്റ്റാളും മേളയുടെ ഭാഗമായുണ്ടാവും. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനവും കൈത്തറി ഉൽപന്നങ്ങൾക്ക് 20 ശതമാനവും ഗവ. റിബേറ്റ് ഉണ്ടാവും. മേളയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ നിർവഹിക്കും. നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിക്കും. 3.30ന് സെൻറ് മേരീസ് സ്കൂൾ പരിസരത്തുനിന്ന് സ്റ്റേഡിയത്തിലേക്ക് വിളംബര ഘോഷയാത്ര നടക്കും. വാർത്തസമ്മേളനത്തിൽ പി.വി. കുഞ്ഞപ്പൻ, ഇന്ദുലേഖ പുത്തലത്ത്, വി. ബാലൻ, എം. സഞ്ജീവൻ, പി.പി. ദാമോദരൻ, പി.വി. ദാസൻ, എം.കെ. ഷമീമ, ------------------എം. രാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.