ബാങ്ക്​ പണിമുടക്ക്​ പൂർണം; ഇടപാട്​ നടന്നില്ല

കണ്ണൂർ: ബാങ്കിങ് മേഖലയെ തകർക്കുന്ന കേന്ദ്രനീക്കത്തിെനതിരെയുള്ള ബാങ്ക് പണിമുടക്ക് ജില്ലയിൽ പൂർണം. പൊതുമേഖല, സഹകരണ, സ്വകാര്യ ബാങ്കുകളൊന്നും ചൊവ്വാഴ്ച പ്രവർത്തിച്ചില്ല. സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ബാങ്കിലെത്തിയത്. പണിമുടക്കിനെ കുറിച്ച് അറിയാതെ ബാങ്കിലെത്തിയ ഉപഭോക്താക്കളുമുണ്ടായിരുന്നു. യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയ​െൻറ ആഭിമുഖ്യത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിയത്. പൊതുമേഖലാബാങ്കുകൾ സ്വകാര്യവത്കരിക്കരുത്, കോർപറേറ്റുകളുടെ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക, മനപ്പൂർവം കിട്ടാക്കടം വരുത്തുന്നത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുക, എഫ്.ആർ.ഡി.െഎ ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന ദേശീയപണിമുടക്കി​െൻറ ഭാഗമായാണ് ജില്ലയിലും പണിമുടക്ക്. പണിമുടക്കിയ ജീവനക്കാർ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസ് കൺവീനർ എൻ.വി. ബാബു, ടി. ഗംഗാധരൻ, ബോബി ജോസഫ്, ജി.വി. ശരത്ചന്ദ്രൻ, ടി.ആർ. രാജൻ, ബിഗേഷ് ഉണ്ണിയൻ, ജയഗോപാൽ, മോഹൻകുമാർ, സഞ്ജയൻ, കെ.വി. കോമളവല്ലി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.