കലാപം സൃഷ്​ടിക്കാൻ സംഘ്​പരിവാർ ​ശ്രമം ^സേട്ട്​ സാഹിബ്​ സാംസ്​കാരിക വേദി

കലാപം സൃഷ്ടിക്കാൻ സംഘ്പരിവാർ ശ്രമം -സേട്ട് സാഹിബ് സാംസ്കാരിക വേദി കണ്ണൂർ: രാജ്യത്ത് കലാപം ഉണ്ടാക്കാനാണ് സംഘ്പരിവാർ നീക്കം നടത്തുന്നതെന്ന് സേട്ട്സാഹിബ് സാംസ്കാരിക വേദി ജില്ല കൺെവൻഷൻ അഭിപ്രായപ്പെട്ടു. ഇതി​െൻറ ഉദാഹരണമാണ് എറണാകുളം പറവൂരിൽ മുജാഹിദ് പ്രവർത്തകരെ സംഘ്പരിവാർ ആക്രമിച്ച സംഭവമെന്ന് കൺെവൻഷൻ ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡൻറ് അഷറഫ് പുറവൂർ ഉദ്ഘാടനം ചെയ്തു. കരീം പുതുപാടി മുഖ്യപ്രഭാഷണം നടത്തി. മൂസക്കുട്ടി ശ്രീകണ്ഠപുരം അധ്യക്ഷത വഹിച്ചു. മഹറൂഫ് പറമ്പായി, ലത്തീഫ് കുന്നിരിക്ക, ബി. അബ്ദുല്ല, യഹിയ കണ്ണാടിപ്പറമ്പ്, അഷറഫ് പുന്നക്കാൽ, അബ്ദുറഹിമാൻ എടയന്നൂർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.വി. സലീം സ്വാഗതവും ജില്ല ട്രഷറർ അശോകൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.