ആറളം ഫാം തൊഴിലാളികള്‍ വീണ്ടും അനിശ്ചിതകാലസമരത്തിലേക്ക്

കേളകം: തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും മാസങ്ങളായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് . തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഒന്നരമാസത്തെ ശമ്പളമാണ് മുടങ്ങിക്കിടക്കുന്നത്. ജൂണിലെ ശമ്പളത്തി​െൻറ പകുതിമാത്രമാണ് നല്‍കിയത്. ജൂലൈയിലെ മുഴുവനായും നല്‍കാനുണ്ട്. മുടങ്ങിക്കിടക്കുന്ന ശമ്പളകുടിശ്ശികയും ബോണസും ഓണം അഡ്വാന്‍സും ഓണത്തിന് മുമ്പ് അനുവദിക്കണമെങ്കില്‍ മൂന്നു കോടിയോളം രൂപ വേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതെല്ലാം ഫാമില്‍നിന്ന് കണ്ടെത്തുക അസാധ്യമാണ്. സര്‍ക്കാറില്‍നിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ ജൂണിലെ മുടങ്ങിയ ശമ്പളത്തി​െൻറ പകുതിമാത്രമാണ് ഇത്തവണ തൊഴിലാളികള്‍ക്ക് ഓണത്തിന് ലഭിക്കുകയുള്ളൂ. ഫാമില്‍ ഉൽപന്നങ്ങളില്‍നിന്ന് ലഭിക്കുന്ന വരുമാനം കുറഞ്ഞ കാലഘട്ടമാണിത്. തൊഴിലാളികളുടെ സമരംമൂലം ഉണ്ടാകാനിടിയുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി ഫാം മാനേജ്‌മ​െൻറ് തൊഴിലാളി യൂനിയനുമായി ചൊവ്വാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഫാം ഓഫിസിന് മുന്നില്‍ സത്യഗ്രഹം ഉള്‍പ്പെടെയുളള സമരമാര്‍ഗങ്ങളും ഓണത്തിന് പട്ടിണിസമരവുമാണ് തൊഴിലാളി യൂനിയനുകള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാമിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 440 തൊഴിലാളികളില്‍ 261 പേരും ആദിവാസികളാണ്. നടീല്‍വസ്തുക്കളുടെ വില്‍പനയിലൂടെ പ്രതീക്ഷിച്ച വരുമാനം ലഭിക്കാഞ്ഞതും തെങ്ങില്‍നിന്നുള്ള വരുമാനം മൂന്നിലൊന്നായി കുറഞ്ഞതുമാണ് ഫാമിനെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ഇത്തവണ കശുവണ്ടിയില്‍നിന്ന് ലഭിച്ച റെക്കോഡ് വരുമാനം കൊണ്ടാണ് ഇതുവരെ പിടിച്ചുനിന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.