​പ്രവാസി ലീഗ്​ ധർണ

കണ്ണൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവാസികളോട് കാണിക്കുന്ന അവഗണനക്കെതിരെ കേരള പ്രവാസി ലീഗ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രവാസികൾ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. നോർക്കയിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾക്ക് തീർപ്പുകൽപിക്കുക, പ്രവാസി പുനരധിവാസം നടപ്പാക്കുക, ക്ഷേമനിധി പരിഷ്കരിക്കുക, 60 കഴിഞ്ഞവരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക, കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കാൻ അനുവദിക്കുക, ഗൾഫ് യാത്രാപ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. സംസ്ഥാന സെക്രട്ടറി ഹനീഫ് മുന്നിയൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.കെ.പി. മമ്മു അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി അവകാശരേഖ പ്രകാശനം ചെയ്തു. അഹമ്മദ് മാണിയൂർ, എം.പി. മുഹമ്മദലി, കെ.സി. അഹമ്മദ്, മുനവർ അഹമ്മദ്, എസ്.കെ.പി. സക്കരിയ്യ, നജീബ് മുട്ടം, --------------ജമർ------------- വിളക്കോട്, ൈസനുദ്ദീൻ ഇരിക്കൂർ, കെ.പി. ഇസ്മായിൽ ഹാജി, ഇ.കെ. ജലാൽ, സി.പി.വി. അബ്ദുല്ല, ഖാദർ മുണ്ടേരി, പി. കുഞ്ഞിമുഹമ്മദ്, അബ്ദുൽ കരീം ചേലേരി, വി.പി. വമ്പൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.