ഔവർ റസ്​പോൺസിബിലിറ്റി ടു ചിൽഡ്രൻ: രണ്ടാംഘട്ട ഉദ്ഘാടനം 28ന്

കണ്ണൂർ: സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായ ഔവർ റസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ.സി) പദ്ധതി ജില്ലയിൽ വ്യാപിപ്പിക്കുന്നതി​െൻറ ഭാഗമായി 28ന് രണ്ടാംഘട്ട ഉദ്ഘാടനവും ശിൽപശാലയും നടക്കും. ഉച്ച 2.30ന് പൊലീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. സാമൂഹികനീതി വകുപ്പിന് കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പദ്ധതിയാണ് ഔവർ റസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ. കുട്ടികളുടെ ആരോഗ്യപരമായ വളർച്ചക്കും വ്യക്തിത്വവികസനത്തിനും അനുകൂലമായ സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സ്കൂളുകളിൽ നടപ്പാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, െപാലീസ്, തദ്ദേശ വകുപ്പുകൾക്കൊപ്പം രക്ഷിതാക്കളുടെയും പൊതുസമൂഹത്തി​െൻറയും സഹകരണത്തോടെയാണ് ഒ.ആർ.സിയുടെ പ്രവർത്തനം. ജില്ലയിൽ 2015 ഒക്ടോബർ ഒന്നിന് അഞ്ച് സ്കൂളുകളിൽ തുടക്കമിട്ട ഒ.ആർ.സി നിലവിൽ 20 സ്കൂളുകളിൽ പ്രവർത്തിക്കുന്നുണ്ട്. പദ്ധതി കാര്യക്ഷമമാക്കുന്നതിനായി ഓരോ സ്കൂളിൽനിന്നും ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഓരോ നോഡൽ ടീച്ചേഴ്സിനെ നിയോഗിച്ചിട്ടുണ്ട്. 20 സ്കൂളിലേയും മുഴുവൻ അധ്യാപകരെയും ഉൾപ്പെടുത്തി ആറു ബാച്ചുകളിലായി പരിശീലനം, നോഡൽ ടീച്ചേഴ്സ്, സ്കൂൾ കൗൺസിലർ, സ്കൂൾ ഹെൽത്ത് നഴ്സ് എന്നിവരടങ്ങുന്ന കോർ ടീം പരിശീലനം എന്നിവയാണ് ഒ.ആർ.സി അടുത്തതായി നടപ്പാക്കാനുദ്ദേശിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.