കണ്ണൂർ: ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ബോണസ് തർക്കം ഡെപ്യൂട്ടി ലേബർ ഓഫിസർ ടി.വി. സുരേന്ദ്രെൻറ സാന്നിധ്യത്തിൽ നടന്ന അനുരഞ്ജന ചർച്ചയിൽ ഒത്തുതീർന്നു. വ്യവസ്ഥയനുസരിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ബോണസ് ആക്ടിെൻറ പരിധി നിശ്ചയിച്ച് 20 ശതമാനം ബോണസ് അനുവദിക്കും. ചർച്ചയിൽ ഉടമകളെ പ്രതിനിധാനംചെയ്ത് ടി.കെ. പുരുഷോത്തമൻ, സി.പി. ആലിക്കുഞ്ഞി, ടി.ഒ.വി. ശങ്കരൻ നമ്പ്യാർ, എം.വി. അബ്ദുൽ സത്താർ എന്നിവരും യൂനിയനെ പ്രതിനിധാനംചെയ്ത് വി.വി. ബാലകൃഷ്ണൻ, വി.വി. ശശീന്ദ്രൻ, എം. വേണുഗോപാലൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.