ജില്ല ആശുപത്രി മോർച്ചറിക്ക് വേണം അടിയന്തരമൊരു പോസ്​റ്റ്​മോർട്ടം

കണ്ണൂർ: മാസങ്ങൾക്കുമുമ്പേ ആരംഭിച്ച ജില്ല ആശുപത്രി മോർച്ചറി നവീകരണം പാതിവഴിയിൽ. ഇതോടെ ജില്ല ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും കോർപറേഷൻ പരിധിയിലും മരിക്കുന്നവരുടെ മൃതേദഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലോ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലോ കൊണ്ടുപോകേണ്ട സ്ഥിതിയാണ്. ജില്ല ആശുപത്രിയിൽ ദിവസം ശരാശരി നാലുപേർ മരിക്കുന്നുവെന്നാണ് കണക്ക്. ഇൗ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ആവശ്യെമങ്കിൽ പരിയാരത്തോ തലശ്ശേരിയിലോ കൊണ്ടുപോവുകയാണ്. രണ്ടുമാസത്തിനകം മോർച്ചറി നവീകരണം പൂർത്തിയാക്കുമെന്നാണ് പ്രവൃത്തി തുടങ്ങിയപ്പോൾ ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ, അഞ്ച് മാസമായിട്ടും നവീകരണം പൂർത്തിയായിട്ടില്ല. കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ തീരുമാനം ഉണ്ടായതിനാലാണ് നിർമാണം പൂർത്തിയാക്കാൻ താമസമെന്ന് ആശുപത്രി അധികൃതർ ഇപ്പോൾ പറയുന്നു. നേരത്തെ ഒരുസമയം ഒരു മൃതദേഹം മാത്രം പോസ്റ്റ്മോർട്ടം ചെയ്യാനുള്ള സൗകര്യമാണുണ്ടായിരുന്നത്. നവീകരണം പൂർത്തിയാകുന്നതോടെ രണ്ട് മൃതദേഹങ്ങൾ സൂക്ഷിക്കാനും പോസ്റ്റ്മോർട്ടം ചെയ്യാനും ഉൾപ്പെടെ സൗകര്യങ്ങൾ ഉണ്ടാകും. ജില്ല പഞ്ചായത്തി​െൻറ 15 ലക്ഷം രൂപ ഉപയോഗിച്ച് നവീകരണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. പിന്നീട്, എസ്റ്റിമേറ്റ് മാറ്റി 50 ലക്ഷം രൂപ ചെലവിൽ മോർച്ചറി വിപുലമായി നവീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. മോർച്ചറി നവീകരണം നീളുന്നത് ആളുകൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാരും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.