കണ്ണൂർ: സൈബർ ചതിക്കുഴികളെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ബോധവത്കരണത്തിന് ജില്ല പഞ്ചായത്ത് പദ്ധതി. ഇതിെൻറ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ 24ന് ഗവൺമെൻറ്, എയ്ഡഡ് വിദ്യാലയങ്ങളിലെ ഐ.ടി അധ്യാപകർക്കും മദർ പി.ടി.എ പ്രസിഡൻറുമാർക്കും ബോധവത്കരണ ക്ലാസ് നടത്തും. ജില്ല പഞ്ചായത്ത് ഹാളിൽ രാവിലെ 10.30നാണ് പരിപാടി. ഇൻറർനെറ്റിെൻറ ദുരുപയോഗം മൂലം കുട്ടികൾ അപകടങ്ങളിലേക്ക് പതിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. കുട്ടികളിലെ ഇത്തരത്തിലുള്ള പ്രവണത ഇല്ലാതാക്കുന്നതിനും ഉത്തരവാദിത്തത്തോടെയുള്ള ഇൻറർനെറ്റിെൻറ ഉപയോഗത്തെപ്പറ്റി ബോധവത്കരിക്കുന്നതിനും ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി, ഹൈസ്കൂളുകളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ജില്ല പൊലീസ് സൈബർ സെല്ലിെൻറ സഹായത്തോടെയാണ് ജില്ല പഞ്ചായത്ത് പരിശീലനം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.