കണ്ണൂർ: ക്രിസ്ത്യൻ പള്ളിയിൽ കവർച്ചശ്രമത്തിനിടെ രണ്ടുപേർ പിടിയിൽ. ആലപ്പുഴ ഹരിപ്പാട് സ്വദേശി സി.കെ. രാജപ്പൻ (51), വയനാട് മാനന്തവാടി സ്വദേശി പി.ആർ. സുരേഷ് (60) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബർണശ്ശേരി മൂന്നാംപീടിക സെൻറ് ആൻറണീസ് തീർഥാടനകേന്ദ്രത്തിൽ ചൊവ്വാഴ്ച പുലർച്ചെ 2.30ഓടെയാണ് സംഭവം. പള്ളിയുടെ മുൻവശത്തെ വാതിൽ ബ്ലേഡ് ഉപയോഗിച്ച് അറക്കവെ ഇതുവഴി പട്രോളിങ്ങിനെത്തിയ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സാഹസികമായാണ് പൊലീസ് ഇവരെ പിടികൂടിയത്. തുടർന്ന് ടൗൺ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. ഇരുവരും വിവിധ ജില്ലയിലെ നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.