ചെറുവത്തൂർ: പൊള്ളപ്പൊയില്‍ ബാലകൈരളി ഗ്രന്ഥാലയത്തിെൻറ ആഭിമുഖ്യത്തില്‍ പ്രതിമാസ പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. മഹാഭാരതകഥയില്‍ ഭീമസേനന് നായകസ്ഥാനം നല്‍കി എം.ടി. വാസുദേവന്‍നായര്‍ രചിച്ച 'രണ്ടാമൂഴം' ആണ് ചര്‍ച്ചചെയ്തത്. എൻ.വി. പ്രകാശന്‍ വിഷയം അവതരിപ്പിച്ചു. കെ. കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു. ശാന്താ ജയദേവൻ, തുളസി ടീച്ചർ, കൃഷ്ണന്‍ ആനിക്കാടി, ചന്ദ്രൻ പൊള്ളപ്പൊയിൽ, എം. ജനാര്‍ദനന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാമചന്ദ്രന്‍ പെരിങ്ങേത്ത് സ്വാഗതവും ടി. അബ്ദുൽഖാദര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.