കാസർകോട്: ക്ക് കാസർകോട്ട് തുടക്കമായി. കുടുംബശ്രീ ജില്ല മിഷെൻറയും കാസർകോട് നഗരസഭയുടെയും ആഭിമുഖ്യത്തിലാണ് പുതിയ ബസ്സ്റ്റാൻഡിന് സമീപം മിലൻ ഗ്രൗണ്ടിൽ ഭക്ഷ്യമേള ആരംഭിച്ചത്. തനതു നാടൻ വിഭവങ്ങളോെടാപ്പം പുത്തൻ രുചിക്കൂട്ടുകളോടെയുള്ള ഇനങ്ങളും മേളയിലുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും ഭക്ഷ്യേമളകളിൽ പെങ്കടുത്ത കുടുംബശ്രീ അംഗങ്ങളാണ് വിഭവങ്ങൾ ഒരുക്കുന്നത്. പൂർണമായും ഗ്രീൻ േപ്രാേട്ടാകോൾ അനുസരിച്ചാണ് മേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഞായറാഴ്ച രാവിലെ ആരംഭിച്ച മേള ആഗസ്റ്റ് 24 സമാപിക്കും. രാവിലെ 11മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തന സമയം. നഗരസഭ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം. മുനീർ അധ്യക്ഷത വഹിച്ചു. നയ്മുന്നിസ, മുംതാസ് അബൂബക്കർ, നസീറ ഇസ്മായിൽ എന്നിവർ സംസാരിച്ചു. കുടുംബശ്രീ മിഷൻ അസി. കോഒാഡിനേറ്റർ സി. ഹരിദാസൻ സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൻ ഷക്കീല മജീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.